ഐസ്‌ക്രീം ഇഷ്ടമല്ലെന്നു പറയാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2018 4:14 pm

Menu

Published on September 13, 2017 at 4:18 pm

ഐസ്‌ക്രീം ഇഷ്ടമല്ലെന്നു പറയാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ?

why-you-cant-say-no-to-ice-cream

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഉണ്ടാവില്ല എന്നു തന്നെയായിരിക്കും ഭൂരിപക്ഷത്തിന്റെയും ഉത്തരം. കാരണം പ്രായഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീം.

പ്രമേഹം, ആസ്ത്മ, ശ്വാസകോശരോഗങ്ങള്‍ പോലെയുള്ള പ്രശ്നങ്ങളുള്ളവര്‍ ഐസ്‌ക്രീം കഴിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ ആരായാലും ഐസ്‌ക്രീം ഇഷ്ടമല്ല എന്നു പറയാന്‍ മിക്കവര്‍ക്കും സാധിക്കാറില്ല.

എന്തുകൊണ്ടാണ് ഐസ്‌ക്രീം ഇഷ്ടമല്ല എന്നു പറയാന്‍ പലര്‍ക്കും സാധിക്കാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ ഇതിന് കാരണം കണ്ടെത്തിയിരിക്കുകയാണ്. മാധ്യമങ്ങളുടെ സ്വാധീനമാണ് ഐസ്‌ക്രീം പോലെയുള്ള ജങ്ക് ഫുഡിലേക്ക് കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ അടുപ്പിക്കുന്നതെന്നാണ് ജേര്‍ണല്‍ അപ്പറ്റൈറ്റില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

ആകര്‍ഷകമായ പരസ്യങ്ങളാണ് ഐസ്‌ക്രീം ഉള്‍പ്പടെയുള്ള ജങ്ക് ഫുഡിന്റേതായി മാധ്യമങ്ങളില്‍ വരുന്നത്. നിങ്ങള്‍ എന്താണ് ഇഷ്ടപ്പെടേണ്ടതെന്ന് ടിവി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ജങ്ക് ഫുഡ് ആരോഗ്യത്തിന് നല്ലതല്ലെന്നതിനെ കുറിച്ച് അധികമാരും പറഞ്ഞുതരാറില്ല.

ഇതിന്റെ സ്വാധീനത്തിലാണ്, പലരും പുതിയതരം ഭക്ഷണങ്ങള്‍ വിപണിയില്‍ എത്തുമ്പോള്‍, അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നാണ് പഠനത്തില്‍ പറയുന്നത്.

എന്നാല്‍ പ്രഭാതഭക്ഷണമായി ഐസ്‌ക്രീം കഴിക്കുന്നത് ആളുകളെ കൂടുതല്‍ മിടുക്കരും കൂടുതല്‍ നന്നായി ജോലി ചെയ്യാന്‍ പ്രാപ്തരും ആക്കുമെന്ന തരത്തില്‍ നേരത്തെ പഠനം പുറത്തുവന്നിട്ടുണ്ട്. മത്രമല്ല 2005 ല്‍ ലണ്ടനില്‍ നടത്തിയ പഠനത്തില്‍ ഐസ്‌ക്രീം കഴിക്കുന്നത് ആളുകളില്‍ സന്തോഷം ജനിപ്പിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

Loading...

More News