പിറന്നാളാഘോത്തിന് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തും മുന്‍പ് ഇക്കാര്യം അറിഞ്ഞോളൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 22, 2017 10:04 pm

Menu

Published on July 31, 2017 at 6:00 pm

പിറന്നാളാഘോത്തിന് കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തും മുന്‍പ് ഇക്കാര്യം അറിഞ്ഞോളൂ

why-you-should-not-blowing-out-birthday-candles

പിറന്നാളാഘോഷത്തിന് കേക്കും മെഴുകുതിരിയും ഒഴിവാക്കാനാകാത്ത ഒന്നു തന്നെയാണ്. കേക്ക് മുറിക്കാതെ എന്ത് പിറന്നാളാഘോഷം. അതും ഐസിങ് ഉള്ള കേക്ക്. കേക്കിന്റെ മുകളില്‍ മെഴുകുതിരി കൂടി കത്തിച്ചുവച്ചാല്‍ ഉഷാറായി.

എന്നാല്‍ ഇത്തരത്തില്‍ കേക്കിനു മുകളിലെ മെഴുകുതിരി ഊതിക്കെടുത്തിയ ശേഷം കേക്ക് മുറിച്ച് വായില്‍ വയ്ക്കുന്നതിനു മുന്‍പ് ഇക്കാര്യം അറിഞ്ഞോളൂ. മെഴുകുതിരി കത്തിച്ചുവച്ചുള്ള ഈ കേക്ക് കട്ടിങ് ആഘോഷം വേണ്ടെന്നാുപണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം മെഴുകുതിരി ഊതിക്കെടുത്തുമ്പോള്‍ കേക്കില്‍ ബാക്ടീരിയ പെരുകും.

സൗത്ത് കാരലൈനയിലെ ക്ലൊസണ്‍ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേക്കിനു മുകളില്‍ വച്ചിരിക്കുന്ന മെഴുകുതിരി ഊതുമ്പോള്‍ വ്യാപിക്കുന്ന ഉമിനീര്‍, ഐസിങ്ങിലെ ബാക്ടീരിയയുടെ അളവ് 1400 ശതമാനം കൂട്ടുന്നു.

ഡോ. പോള്‍ ഡോസന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പഠനത്തിന്റെ ഫലം ഭക്ഷ്യസുരക്ഷയെക്കുറിച്ചു ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഐസിങ്ങിലേക്ക് ഊതുമ്പോള്‍ ബാക്ടീരിയ വളര്‍ന്നു പെരുകുന്നത് പരീക്ഷണത്തിനിടയില്‍ ഡോസനും സംഘവും കണ്ടു. ചിലര്‍ ഊതുമ്പോള്‍ മറ്റുള്ളവരെക്കാള്‍ അധികം ബാക്ടീരിയ വ്യാപിക്കുകയും ചെയ്യുന്നുണ്ട്.

മനുഷ്യന്റെ വായില്‍ നിറയെ ബാക്ടീരിയ ഉണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ഉപദ്രവകാരികളല്ല. അതുകൊണ്ടുതന്നെ പിറന്നാള്‍ കേക്കിനു മുകളിലെ മെഴുകുതിരി ഊതിക്കെടുത്തുന്നത് അത്ര വലിയ അപകടം ഉണ്ടാക്കില്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

മെഴുകുതി ഊതുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കില്‍ വിപരീത ഫലം ചെയ്യും.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News