ഷേവ് ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ ഇതൊക്കെയാണ് കാരണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2018 12:40 am

Menu

Published on November 9, 2017 at 3:25 pm

ഷേവ് ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ ഇതൊക്കെയാണ് കാരണം

why-you-should-not-shave-your-pubic-hair

ഇത് നോ ഷേവ് നവംബറാണെങ്കിലും പല കാരണങ്ങള്‍കൊണ്ടും ഇപ്പോഴും ഷേവ് ചെയ്യുന്നവര്‍ നിരവധിയാണ്. ജാലി സംബന്ധമായും മറ്റുമുള്ളവയാണ് പ്രധാന കാരണങ്ങള്‍.

മുഖത്തെയും മറ്റ് പുറംഭാഗത്തെയും രോമങ്ങള്‍ നമ്മള്‍ ഷേവ് ചെയ്തു മാറ്റുന്നത് സാധാരണമാണ്. വല്ലാതെ വളര്‍ന്നാല്‍ അസ്വസ്ഥതയുണ്ടാകുന്നതാണ് ഇത്തരത്തില്‍ ഷേവ് ചെയ്യാന്‍ കാരണം.

എന്നാല്‍ ഷേവ് ചെയ്യരുതെന്ന് പറയാനും ചില കാരണങ്ങളുണ്ട്. ഷേവ് ചെയ്യുന്നതിന് പകരം രോമം ട്രിം ചെയ്തു നിയന്ത്രിക്കണമെന്നാണ് പറയാറുള്ളത്. ഇതിന് ചില കാരണങ്ങളുമുണ്ട്.

നമ്മുടെ ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതില്‍ രോമങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. രോമത്തിന്റെ ഫോളിക്കിള്‍സിലെ സെബം ഉല്‍പാദിപ്പിക്കുന്ന ഗ്ലാന്‍ഡുകളാണ് ചര്‍മ്മത്തിലെ എണ്ണമയം നിയന്ത്രിച്ച് ശരീരത്തെ അതിനെ കൂളാക്കി നിലനിര്‍ത്തുന്നത്.

ശരീരത്തിലെ രോമങ്ങള്‍ ചര്‍മ്മരോഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുമെന്നാണ് ത്വക്ക് രോഗ വിദഗ്ധ പറയുന്നത്. പൊടി മൂലവും മറ്റുമുള്ള അലര്‍ജി, അണുബാധ എന്നിവയെ ചെറുക്കാന്‍ രോമങ്ങള്‍ക്ക് സാധിക്കും. സ്വകാര്യഭാഗങ്ങളിലും മറ്റും ബാക്ടീരിയയോ അണുക്കളോ മൂലമുള്ള അണുബാധയെ ചെറുക്കാനും രോമങ്ങള്‍ക്ക് സാധിക്കും.

മാത്രമല്ല രോമങ്ങള്‍, ഒരു പരിധിവരെയുള്ള ചെറിയ പോറലുകളില്‍നിന്നും ക്ഷതങ്ങളില്‍നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. ഷേവ് ചെയ്യുമ്പോഴും ചര്‍മ്മത്തില്‍ മുറിവുകള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

Loading...

More News