ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി കവറുകളിലാക്കിയ ഭാര്യക്ക് പക്ഷെ രക്ഷപ്പെടാൻ ഒരവസരവുമായി കോടതി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 17, 2018 8:35 am

Menu

Published on October 30, 2017 at 5:59 pm

ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി കവറുകളിലാക്കിയ ഭാര്യക്ക് പക്ഷെ രക്ഷപ്പെടാൻ ഒരവസരവുമായി കോടതി

wife-who-killed-her-husband-getting-a-chance-to-escape

ഷാര്‍ജ: ഭര്‍ത്താവിനെ അറുംകൊല ചെയ്ത ഭാര്യക്ക് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരവസരം ഒരുക്കി കോടതി. സ്വന്തം ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി കവറുകളിലാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായി ചെറിയ കവറുകളിലാക്കി തള്ളിയ സ്ത്രീക്കാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കുടുംബത്തിന്റെ മാപ്പ് ലഭിക്കുകയാണെങ്കില്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു അവസരം ഒരുങ്ങിയിരിക്കുന്നത്. ഇതിനായി ഭര്‍ത്താവിന്റെ കുടുംബത്തോട് ദയാധനം നല്‍കി മാപ്പ് നല്‍കാന്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതിനായി കോടതി ഈ സ്ത്രീക്ക് സമയം നല്‍കുകയും ചെയ്തു.

പാകിസ്ഥാന്‍കാരിയായ ഈ സ്ത്രീ മുന്‍ഭര്‍ത്താവിനോടൊപ്പം ചേര്‍ന്നാണ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയിരുന്നത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയായിരുന്നു കൊല ചെയ്തത്. ശേഷം ചെറിയ ചെറിയ കഷ്ണങ്ങളാക്കി ശരീരം മുറിച്ച് ഓരോ കവറുകളിലാക്കി ഷാര്‍ജയുടെ പല ഭാഗങ്ങളിലായി നിക്ഷേപിച്ചത്. അല്‍ വഹ്ദ റോഡിലെ കടയ്ക്ക് സമീപം വെച്ച് തലയും മറ്റ് പല സ്ഥലങ്ങളില്‍ നിന്നും ബാക്കി ഭാഗങ്ങളും കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തുകയും അവസാനം കുറ്റക്കാരെന്നു കണ്ട് അറസ്റ്റിലാകുകയും ചെയ്തത്. അവസാന വഴി ആയാണ് ഇപ്പോള്‍ ഈ സ്ത്രീ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. മാപ്പ് ലഭിച്ചാല്‍ ഇവര്‍ക്ക് രക്ഷപ്പെടുകയും ചെയ്യാം.

Loading...

More News