ആമസോണിന് പണികൊടുത്ത് ബംഗാള്‍ യുവതി; തട്ടിയത് 70 ലക്ഷത്തോളം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2018 12:16 am

Menu

Published on May 12, 2017 at 12:09 pm

ആമസോണിന് പണികൊടുത്ത് ബംഗാള്‍ യുവതി; തട്ടിയത് 70 ലക്ഷത്തോളം

woman-cons-amazon-of-rs-70lakh-arrested

ബംഗളൂരു: ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധങ്ങള്‍ മാറി പോകുന്നതും ഉപഭോക്താക്കള്‍ പറ്റിക്കപ്പെടുന്നതുമായ വാര്‍ത്തകള്‍ നമ്മള്‍ മുന്‍പ് പലപ്പോഴും കേട്ടിട്ടുണ്ട്. ഫോണിന് പകരം ഇഷ്ടിക ലഭിക്കുന്നതും മറ്റുമായിരുന്നു അവ. എന്നാലിതാ തിരിച്ചും പണികൊടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവതി.

ഇ കോമേഴ്സ് വമ്പന്‍മാരായ ആമസോണിനാണ് മുട്ടന്‍ പണി കിട്ടിയത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ദീപന്‍വിദ ഗോഷ് എന്ന 32 കാരി യുവതി ആമസോണില്‍ നിന്ന് തട്ടിയെടുത്തത് 70 ലക്ഷം രൂപയാണ്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇവര്‍ ഭര്‍ത്താവിനൊപ്പം ആഗ്രയിലാണ് താമസം.

ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും പിന്നീട് മോശമാണെന്ന് കാണിച്ച് സമാനമായ പഴയ വസ്തുക്കള്‍ തിരിച്ചയച്ചുമാണ് യുവതി തട്ടിപ്പ് നടത്തിയത്. ആമസോണില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ മറ്റൊരു ഷോപ്പിങ്ങ് പോര്‍ട്ടല്‍ വഴി യുവതി വില്‍പ്പനയും നടത്തി.

24 മണിക്കൂറിനുള്ളില്‍ വാങ്ങിയ സാധനങ്ങള്‍ തിരിച്ചയച്ചാല്‍ പണം തിരികെ ലഭിക്കുന്ന സാധ്യത ഉപയോഗിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ മോശമാണെന്ന് കാണിച്ചാണ് തിരിച്ചയക്കല്‍ നടത്തിയിരുന്നത്. യുവതിയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

മൊബൈല്‍ ഫോണുകള്‍, എസ്.എല്‍.ആര്‍ ക്യാമറകള്‍, ടിവി എന്നിവയടക്കം 104 വ്യാജ ഇടപാടുകളാണ് യുവതി നടത്തിയത്. വ്യാജ പേരുകള്‍ ഉപയോഗിച്ചായിരുന്നു ഈ ഇടപാടുകള്‍. 104 തവണയാണ് യുവതി ഇടപാട് നടത്തിയത്. തുടര്‍ച്ചയായി സാധനങ്ങല്‍ തിരികെ വരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ആമസോണ്‍ തട്ടിപ്പ് മനസ്സിലാക്കിയത്.

Loading...

More News