മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെ പുകഴ്ത്തി; കാമുകന്റെ 'സ്വകാര്യഭാഗം' കാമുകി വെട്ടിനുറുക്കി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:46 pm

Menu

Published on February 6, 2018 at 12:07 pm

മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെ പുകഴ്ത്തി; കാമുകന്റെ ‘സ്വകാര്യഭാഗം’ കാമുകി വെട്ടിനുറുക്കി

woman-cuts-boyfriends-private-part-for-complimenting-other-woman

മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെ പുകഴ്ത്തിയതിന് കാമുകന്റെ ‘സ്വകാര്യഭാഗം’ കാമുകി വെട്ടിനുറുക്കി. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയിലാണ് സംഭവം. 36കാരിയായ സന്ന നുര്‍സനോവ കാമുകന്റെ ലിംഗം മുറിച്ചുമാറ്റിയത്. ഉറക്കഗുളിക കൊടുത്ത് മയക്കിയ ശേഷമായിരുന്നു കൃത്യം.

ഉറക്ക ഗുളിക കൊടുത്ത് കാമുകനെ മയക്കിയ സന്ന നുര്‍സനോവ പിന്നീട് ലോക്കല്‍ അനസ്തേഷ്യ കുത്തിവെച്ച ശേഷമാണ് ലിംഗം മുറിച്ചുമാറ്റിയത്. പിന്നീട് ഇയാളെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് ഡോക്ടര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുകയും സ്ത്രീയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുരുതുരയുള്ള വെട്ടില്‍ ലിംഗം പൂര്‍ണമായി തകര്‍ന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡോക്ടര്‍മാര്‍ ഇയാളുടെ ലിംഗം തുന്നിപിടിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ലിംഗം പൂര്‍ണമായി തകര്‍ന്നതിനാല്‍ സാധിച്ചില്ല.

കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ സന്നയ്ക്ക് ആറു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് കസാഖിസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫോണില്‍ സഹോദരിക്ക് ചിത്രം അയച്ചുകൊടുത്ത ശേഷമാണ് ഈ പെണ്‍കുട്ടി കൊള്ളാമല്ലോ ഇവള്‍ക്ക് നല്ല സൗന്ദര്യമുണ്ടല്ലോ എന്ന് അര്‍ത്ഥം വരുന്ന സന്ദേശം ഇയാള്‍ അയച്ചത്. പിന്നീട് ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സന്ന ഈ സന്ദേശം കാണുന്നത്. ഇതില്‍ അസൂയ മൂത്താണ് കാമുകന്റെ ലിംഗം അവര്‍ മുറിച്ചുമാറ്റിയത്.

Loading...

More News