മാസം തികയാതെ പിറന്ന കുഞ്ഞിന് തവളയുടെ രൂപം; ഒടുവില്‍ ചുട്ടുകരിച്ചു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2017 8:37 pm

Menu

Published on February 4, 2017 at 4:11 pm

മാസം തികയാതെ പിറന്ന കുഞ്ഞിന് തവളയുടെ രൂപം; ഒടുവില്‍ ചുട്ടുകരിച്ചു

woman-gives-birth-frog-baby-zimbabwe

ഗോഗ്വെ (സിംബാബ്‌വെ): സിംബാബ്‌വെയില്‍ യുവതി മാസം തികയാതെ പ്രസവിച്ചത് തവളയുടെ രൂപമുള്ള കുഞ്ഞിനെ. ഉള്ളംകൈയില്‍ ഒതുങ്ങാനുള്ള വലിപ്പമേ കുഞ്ഞിന് ഉണ്ടായിരുന്നുള്ളൂ.

കുഞ്ഞിന് വലിപ്പം തീരെക്കുറവായിരുന്നുവെന്നുമാത്രമല്ല മനുഷ്യക്കുഞ്ഞിന്റെ യാതൊരു ഛായയുമില്ലായിരുന്നു. തവളയുടെ മുഖവും അതിനു സമാനമായ ശരീരാവയവങ്ങളുമായാണ് കുഞ്ഞ് ജനിച്ചത്.

woman-gives-birth-frog-baby-zimbabwe

സിംബാബ്‌വെ ഗോഗ്വെ ജില്ലാ ആശുപത്രിയില്‍ പ്രഷ്യസ് ന്യാതി എന്ന മുപ്പത്താറു വയസ്സുകാരിയാണ് വിചിത്ര രൂപിയായ കുഞ്ഞിന് ജന്മം നല്‍കിയത്. എട്ടാംമാസത്തിലായിരുന്നു പ്രസവം. ജനിച്ച് അധിക സമയം കഴിയും മുന്‍പേ കുഞ്ഞ് മരിക്കുകയും ചെയ്തു.

കുഞ്ഞിന്റെ രൂപം കണ്ട് ഭയപ്പെട്ട വീട്ടുകാരും നാട്ടുകാരും ഡോക്ടര്‍മാരുടെ അഭിപ്രായം തേടി. തങ്ങള്‍ക്കും ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും ഇങ്ങനെയൊരു കുഞ്ഞിനെ ഇതിനു മുമ്പ് കണ്ടിട്ടുപോലുമില്ലെന്നുമായിരുന്നു ആശുപത്രിയധികൃതരുടെ പ്രതികരണം.

വിചിത്ര രൂപിയായ കുഞ്ഞിനെ കാണാന്‍ കൂടുതലാളുകളെത്തിത്തുടങ്ങിയപ്പോള്‍ എത്രയും വേഗം അതിനെ മറവു ചെയ്യണമെന്നായി നാട്ടുകാരുടെ ആവശ്യം. ഇതിനെ തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛന്‍ നോര്‍മോര്‍ ന്യാതി നാട്ടുകാരുടെ മുന്നില്‍വെച്ച് കുഞ്ഞിന്റെ ജഡം കത്തിക്കുകയായിരുന്നു.

woman-gives-birth-frog-baby-zimbabwe3

പ്രഷ്യസ് ന്യാതി, അനെന്‍സഫലി രോഗബാധിതയായിരുന്നുവെന്നും. ഇത്തരം സ്ത്രീകള്‍ പ്രസവിക്കുന്ന കുഞ്ഞിന് തലച്ചോറും തലയോടും ഉണ്ടാവില്ലെന്നും പതിനായിരത്തിലൊരു കുഞ്ഞേ ഈ വൈകല്യവുമായി പിറക്കാറുള്ളൂവെന്നുമാണ് ഈ സംഭവത്തെക്കുറിച്ച് മെഡിക്കല്‍ എക്‌സ്‌പേര്‍ട്ടായ ഡോക്ടര്‍ പാര്‍ട്ടസണ്‍ന്റെ നല്‍കുന്ന വിശദീകരണം.

ഇവിടെ കാണുന്ന അഭിപ്രായങ്ങൾ "നിർഭയം" ന്റേതാവണമെന്നില്ല! അഭിപ്രായം അറിയിക്കുന്നവർ അശ്ലീലവും അസഭ്യവും അപകീര്ത്തികരവും നിയമവിരുദ്ധവുമായ പരാമര്ശങ്ങള് ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല..!

Loading...

More News