ഈ പെണ്‍കുട്ടിയുടെ മുഖത്തുള്ളത് വീര്‍പ്പിച്ച നാല് ബലൂണുകള്‍; കാരണമറിയണോ?

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:22 am

Menu

Published on February 3, 2018 at 3:35 pm

ഈ പെണ്‍കുട്ടിയുടെ മുഖത്തുള്ളത് വീര്‍പ്പിച്ച നാല് ബലൂണുകള്‍; കാരണമറിയണോ?

woman-has-four-balloons-implanted-in-her-face

ചൈനീസ് സ്വദേശി സിയാ യാന്‍ ജനിച്ചത് മുഖത്തൊരു വലിയ മറുകുമായിട്ടായിരുന്നു. അവളുടെ മുഖത്തിന്റെ പാതിയിലേറെയും ആ മറുക് മൂടിയിരുന്നു. സിയാ യാന്‍ വളര്‍ന്നതോടെ അവള്‍ക്കൊപ്പം മുഖത്തെ കലയും വളര്‍ന്നു.

മുഖത്തിന്റെ പകുതിയിലേറെ ഭാഗത്തുണ്ടായിരുന്ന ഈ മറുക് കാര്യമാക്കാതെ ജീവിച്ചെങ്കിലും അടുത്തിടെ മറുകില്‍ വേദന വന്നതോടെയാണ് സിയ പരിശോധനയ്ക്ക് വിധേയയായത്. ഫലം ഞെട്ടിക്കുന്നതായിരുന്നു. മറുകിലെ കോശങ്ങളില്‍ കാന്‍സര്‍ സെല്ലുകള്‍ വളരാന്‍ സാധ്യതയുണ്ടെന്നായിരുന്നു കണ്ടെത്തല്‍.

500,000ത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന കോണ്‍ജിനീറ്റല്‍ മെലാനോസൈറ്റിക്ക് നീവസ് എന്ന രോഗമാണിതെന്ന് തിരിച്ചറിഞ്ഞു. ഇതിനു പരിഹാരമായിട്ടാണ് സിയയുടെ മുഖത്തു ബലൂണ്‍ ചികിത്സ ആരംഭിച്ചത്. മുഖത്തു പുതിയ കോശങ്ങള്‍ വളരാന്‍ വേണ്ടി നാലു ബലൂണുകളാണ് സിയയുടെ മുഖത്ത് ഇപ്പോള്‍ ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. ഇതുവഴി മുഖം വികസിപ്പിച്ച് പുതുകോശങ്ങള്‍ വളര്‍ത്തിയെടുക്കാം. ശേഷം മറുക് നീക്കം ചെയ്യുമ്പോള്‍ ആ സ്ഥാനത്തു ഈ കോശങ്ങള്‍ വെച്ചുപിടിപ്പിക്കാം. ഇപ്പോള്‍ കുറച്ച് വിഷമിച്ചാലും പുതിയ മുഖത്തിനായി കാത്തിരിക്കുകയാണ് സിയ.

Loading...

More News