woman identify husband not a man in first night

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 17, 2018 8:21 pm

Menu

Published on June 7, 2018 at 5:09 pm

ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം, പക്ഷെ കല്യാണദിവസം പെൺകുട്ടി അറിഞ്ഞു തനറെ ഭർത്താവ് ‘ സ്ത്രീയാണെന്ന് ‘

woman-identify-husband-not-a-man-in-first-night

തിരുവനന്തപുരം: ഏഴുവർഷത്തെ പ്രണയത്തിനൊടുവിൽ താൻ വിവാഹം കഴിച്ചത് പുരുഷനെ അല്ലെ ഒരു സ്ത്രീയെ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരിയായ പെണ്‍കുട്ടി.

ടെക്നോപാർക്കിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടി പുരുഷ വേഷത്തിലെത്തിയ ശ്രീറാമെന്ന ചെറുപ്പക്കാരനുമായി അടുപ്പത്തിലായത്. കരുനാഗപ്പള്ളി സ്വദേശിയെന്ന നിലയിലാണ് പരിചയപ്പെട്ടത്. 7 വർഷത്തോളം ബന്ധം നീണ്ടു. ഇടക്ക് ശ്രീറാം ടെക്നോപാർക്കിലെ ജോലി ഉപേക്ഷിച്ചു പോയിട്ടും പെണ്‍കുട്ടിയുമായുള്ള ബന്ധം തുടർന്നു.

ഒടുവിൽ ഇവരുടെ ബന്ധത്തിന് വീട്ടുകാരും സമ്മതിച്ചു. അതേസമയം വിവാഹത്തിന് ബന്ധുക്കളില്ലാതെ യുവാവ് ഒറ്റക്കെത്തിയത്‌ പെൺകുട്ടിയുടെ വീട്ടുകാർക്ക് സംശയത്തിനിടയാക്കി. പക്ഷെ മാർച്ച് 31ന് വിവാഹം നടക്കുകയും പിന്നീട് ഒരു ലോഡ്ജിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോവുകയും ചെയ്തു . അതേസമയം സംശയമുള്ള വീട്ടുകാർ സ്വർണാഭരണങ്ങള്‍ നേരത്തെ വാങ്ങിയിരുന്നു.

ഒടുവിൽ ആദ്യ രാത്രിയിലാണ് തൻറെ ഭർത്താവ് പെണ്ണാണെന്ന വിവരം പെണ്‍കുട്ടി അറിഞ്ഞത്. ഇത്രയും നാൾ താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്നു മനസ്സിലാക്കിയ പെൺകുട്ടി അന്ന് രാത്രി തന്നെ വീട്ടിലേക്ക് തിരികെ പോന്നു. പക്ഷേ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഒടുവിൽ നാട്ടുകാർ നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് രഹസ്യന്വേഷണം തുടങ്ങി. ആൾമാറാട്ടം നടത്തി എങ്ങിനെ ടെക്നോപാർക്കിൽ കയറിപ്പറ്റിയെന്ന് അന്വേഷിക്കുന്നുണ്ട്.

Loading...

More News