റോഡിലൂടെ നടന്നുപോയ സ്ത്രീയെ കാള കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു; ഞെട്ടിക്കുന്ന വിഡിയോ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:45 pm

Menu

Published on March 14, 2018 at 9:36 am

റോഡിലൂടെ നടന്നുപോയ സ്ത്രീയെ കാള കൊമ്പിൽ കോർത്ത് കുടഞ്ഞെറിഞ്ഞു; ഞെട്ടിക്കുന്ന വിഡിയോ

woman-in-india-hurled-into-the-air-by-huge-black-bull

റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നില്‍ നിന്ന് വന്ന ഭീമന്‍ കാള കൊമ്പില്‍ കോര്‍ത്തെടുത്തു മുകളിലേക്ക് ഉയര്‍ത്തിയ ശേഷം താഴേക്ക് കുടഞ്ഞെറിഞ്ഞു. പത്യേകിച്ച് യാതൊരു വിധ പ്രകോപനവുമില്ലാതെ തന്നെയാണ് കാള ഇത് ചെയ്തത്. റോഡിലൂടെ നടന്നു പോയ സ്ത്രീയെ പിറകിലൂടെ വന്ന കാളയായിരുന്നു കൊമ്പില്‍ കോര്‍ത്ത് വലിച്ചെറിഞ്ഞത്. ഗുജറാത്തിലാണ് സംഭവം.

ഗുജറാത്തിലെ ഭാറുച്ച് സിറ്റിയിലൂടെ നടന്നു പോകുന്ന സ്ത്രീക്കാണ് ഈയൊരു ദുരിതം വന്നത്. കൊമ്പില്‍ പൊക്കിയെടുത്ത് താഴേക്കിടുകയായിരുന്നു.

റോഡില്‍ സ്‌കൂട്ടറില്‍ വന്ന യുവാവിനോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു സ്ത്രീ. തുടര്‍ന്ന് നടന്നു പോകുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. സംഭവത്തെ തുടര്‍ന്ന് കാളയുടെ അടുത്ത നിന്നും ആളുകള്‍ പേടിച്ച വഴിമാറി നിന്നു കൊടുത്തു.

കുത്തേറ്റ് താഴെ വീണ സ്ത്രീയുടെ അടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നതും വിഡിയോയില്‍ കാണാം. ഒരു കടയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Loading...

More News