Woman is bitten to death by poisonous ANTS after mob mistook her for thief and tied her to tree

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 12, 2017 12:02 pm

Menu

Published on January 6, 2017 at 4:03 pm

മോഷണക്കുറ്റമാരോപിച്ച് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട സ്ത്രീക്ക് വിഷ ഉറുമ്പുകളുടെ കടിയേറ്റ് ദാരുണാന്ത്യം

woman-is-bitten-to-death-by-poisonous-ants

ലാസ്പാസ്: മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട സ്ത്രീ കൊടും വിഷമുള്ള ഉറുമ്പുകളുടെ കടിയേറ്റ് മരിച്ചു.

ബൊളീവിയന്‍ തലസ്ഥാനമായ ലാസ്പാസില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരാളുടെ കാര്‍ കാണാതായ സംഭവത്തിലാണ് അന്‍പത്തിരണ്ടുകാരിയേയും മക്കളേയും നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ച ശേഷം മരത്തില്‍ കെട്ടിയിട്ടതെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മണിക്കൂറുകളോളം വെള്ളം പോലുമില്ലാതെ ഇവര്‍ മരത്തില്‍ കെട്ടിയിട്ടനിലയിലായിരുന്നു. ഒടുവില്‍ വിവരം അറിഞ്ഞെത്തിയ പൊലീസ് മൂവരെയും നാട്ടുകാരില്‍ നിന്നും മോചിപ്പിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവരുടെ മരണം വിഷ ഉറുമ്പുകളുടെ കടിയേറ്റതു മൂലമാണെന്ന് കണ്ടെത്തിയത്. ഉഗ്ര വിഷമുള്ള ഉറുമ്പുകള്‍ ഈ മരത്തിലുണ്ടായിരുന്നുവെന്നും ഇവയുടെ കടിയേറ്റാണ് യുവതി മരിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

യുവതിയുടെ ശ്വാസനാളത്തിനാണ് കടിയേറ്റത്. തുടര്‍ന്ന് വിഷം ശരീരത്തിലേയ്ക്ക് വ്യാപിക്കുകയായിരുന്നു, ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ നാട്ടുകാരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

More News