എല്ലാവര്‍ക്കും ഡിസംബര്‍ 27 ന് വിവാഹം; യുവതി വഞ്ചിച്ചത് 32 പുരുഷന്മാരെ...!! ഒപ്പം പണം തട്ടിയെടുക്കലും

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:03 am

Menu

Published on January 8, 2018 at 2:44 pm

എല്ലാവര്‍ക്കും ഡിസംബര്‍ 27 ന് വിവാഹം; യുവതി വഞ്ചിച്ചത് 32 പുരുഷന്മാരെ…!! ഒപ്പം പണം തട്ടിയെടുക്കലും

woman-marriage-fraud-case-haryana

വിവാഹ വാഗ്ദാനം നല്‍കി യുവതി കുടുക്കിയത് 32 പുരുഷന്മാരെ. അതും പലരെയും ഒരേ ദിവസം തന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയും. പലരില്‍ നിന്നും യുവതി വലിയ തോതില്‍ പണവും അപഹരിച്ചു. ഹരിയാനയിലെ വിവിധ ജില്ലകളില്‍ നിന്നുമാണ് മരിയം എന്ന ഈ യുവതി 32 യുവാക്കളെയാണ് വഞ്ചിച്ചത്. ഡിസംബര്‍ 27 ന് വിവാഹം നടത്താമെന്ന് പറഞ്ഞ് ഓരോരുത്തരില്‍ നിന്നുമായി ഇവര്‍ തട്ടിയെടുത്തത് 45,000 മുതല്‍ 90,000 രൂപ വരെ.

യുവാക്കളെല്ലാം തന്നെ വീട്ടിലുള്ള വിവാഹത്തിന്റെ തകൃതിയായ ഒരുക്കത്തിലായിരുന്നു. അതിനിടയ്ക്കാണ് യുവതി മുങ്ങിയത്. എന്നാല്‍ ശനിയാഴ്ച തന്നെ ഇവര്‍ പൊലീസിന് കീഴടങ്ങി. ഇവരെ അഞ്ചു ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. സുശീല, അനിതാമരിയം, മോനു എന്നിവര്‍ക്കെതിരേ വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, വിശ്വാസം ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

വിവാഹദിവസം വരെ വധുവിനെ വരന്‍ കാണുവാനോ മിണ്ടുവാനോ പാടില്ലെന്നായിരുന്നു ഓരോരുത്തരോടും യുവതി കണ്ടീഷന്‍ വെച്ചിരുന്നത്. ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റുമായി 45000 രൂപ വരെ യുവതി ഇവരില്‍ നിന്നും ഈടാക്കുകയും ചെയ്യുകയുണ്ടായി. ഒപ്പം തന്റെ നാത്തൂന്‍ അനിതാമരിയം ജോലി ചെയ്യുന്ന ഡല്‍ഹിയിലെ ഒരു ക്രിസ്തീയ അനാഥാലയത്തില്‍ അനേകം പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വരന്മാരെ ആവശ്യമുണ്ടെന്നും പത്തിരുപത് സുന്ദരികളായ പെണ്‍കുട്ടികളില്‍ നിന്നും വധുവിനെ തെരഞ്ഞെടുക്കാമെന്നും പറഞ്ഞായിരുന്നു സുശീല എന്ന സ്ത്രീ പലരെയും സമീപിച്ചത്.

Loading...

More News