വൈഫൈ കണക്ഷന്‍ കട്ട് ചെയ്തതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:44 pm

Menu

Published on March 8, 2018 at 7:57 pm

വൈഫൈ കണക്ഷന്‍ കട്ട് ചെയ്തതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

woman-thrashed-by-husband-for-disconnecting-wifi

ഹൈദരാബാദ്: വൈഫൈ കണക്ഷന്‍ കട്ട് ചെയ്തതിന തുടര്‍ന്ന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. മര്‍ദ്ദനമേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. ഹൈദരാബാദിലെ സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. മൂന്നു കുട്ടികളുടെ അമ്മയാണ് രേഷ്മ.

രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണുപയോഗിച്ചിരുന്നതിനെത്തുടര്‍ന്നാണ് രേഷ്മ സുല്‍ത്താന വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഇവരെ തൊഴിക്കുകയും ഇടിക്കുകയുമായിരുന്നു.

രേഷ്മയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദമ്പതികളെ കൗണ്‍സലിംഗിന് വിധേയമാക്കിയ ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് അറിയിച്ചു.

Loading...

More News