തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ വധിക്കുന്ന ദൃശ്യത്തിന് ലോക ഫോട്ടോ പുരസ്‌കാരം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2018 4:54 pm

Menu

Published on February 14, 2017 at 1:23 pm

തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡറെ വധിക്കുന്ന ദൃശ്യത്തിന് ലോക ഫോട്ടോ പുരസ്‌കാരം

world-press-photo-2017-russian-ambassador-assassination-year

ഹേഗ്: ഇത്തവണത്തെ ലോക പ്രസ് ഫോട്ടോ പുസ്‌കാരം തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ വെടിയേറ്റതിനു തൊട്ടടുത്ത നിമിഷം പകര്‍ത്തിയ ദൃശ്യത്തിന്. അസോഷ്യേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ബുര്‍ഹാന്‍ ഒസ്ബിലികി പകര്‍ത്തിയ ദൃശ്യങ്ങള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 20നാണ് തുര്‍ക്കിയിലെ അങ്കാറയിലെ ഒരു ഹാളില്‍ ഫോട്ടോ പ്രദര്‍ശനത്തില്‍ പങ്കെടുക്കുകയായിരുന്ന റഷ്യന്‍ അംബാസഡര്‍ ആന്ദ്രേ കാര്‍ലോവിനെ തുര്‍ക്കി പൊലീസുകാരന്‍ വെടിവെച്ചു വീഴ്ത്തിയത്.

world-press-photo-2017-russian-ambassador-assassination-of-the-year2

സംഭവസമയത്ത് അവിടെ ഉണ്ടായിരുന്ന ബുര്‍ഹാന്‍ ഒസ്ബിലികി ഈ ദൃശ്യങ്ങള്‍ തത്സമയം പകര്‍ത്തി. അക്രമി തോക്കുമായി നില്‍ക്കുമ്പോഴാണ് ധൈര്യവും മനസാന്നിധ്യവും വിടാതെ, രക്ഷാമാര്‍ഗം തേടാതെ, ബുര്‍ഹാന്‍ ചിത്രങ്ങളെടുത്തത്.

125 രാജ്യങ്ങളില്‍ നിന്ന് 5034 ഫോട്ടോഗ്രഫര്‍മാരുടെ 80,400 ചിത്രങ്ങളില്‍നിന്നാണ് ഏറെ വിലമതിക്കുന്ന വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡിന് ബുര്‍ഹാന്റെ ചിത്രം തിരഞ്ഞെടുത്തത്. ‘നമ്മുടെ കാലഘട്ടത്തിന്റെ വിദ്വേഷങ്ങളുടെ’ ചിത്രം എന്നാണ് ബുര്‍ഹാന്റെ ചിത്രത്തെ വിധിനിര്‍ണയ സമിതി വിശേഷിപ്പിച്ചത്.

world-press-photo-2017-russian-ambassador-assassination-of-the-year3

വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാര്‍ലോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. വെടിവെയ്പില്‍ ഫോട്ടോ ഗാലറിയിലുണ്ടായിരുന്ന ഒട്ടേറെപ്പേര്‍ക്കും പരിക്കേറ്റിരുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ റഷ്യയുടെ ഇടപെടലിനെതിരെ തുര്‍ക്കിയില്‍ വന്‍ പ്രതിഷേധ റാലി നടന്ന് ദിവസങ്ങള്‍ക്കകമായിരുന്നു റഷ്യന്‍ അംബാസഡര്‍ക്കുനേരെ നടന്ന ആക്രമണം.

Loading...

More News