മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കണ്ടെത്തി; കിട്ടിയത് കാലിയായ കുപ്പി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:00 am

Menu

Published on January 6, 2018 at 11:21 am

മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കണ്ടെത്തി; കിട്ടിയത് കാലിയായ കുപ്പി

worlds-most-expensive-vodka-found

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്കിലെ കഫേ 33 ബാറില്‍ പ്രദര്‍ശനത്തിനുവെച്ചിരിക്കെ മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്കയുടെ കുപ്പി ഒടുവില്‍ കണ്ടെത്തി.

ഒരു കെട്ടിടനിര്‍മ്മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പൊലീസ് അറിയിച്ചു. എന്നാല്‍ അടപ്പ് തുറക്കാത്ത നിലയിലാണ് കുപ്പി കണ്ടെത്തിയത്.

കഫേ 33 ബാറില്‍ നിന്ന് വോഡ്കയുടെ കുപ്പിയുമായി ഒരാള്‍ കടന്നു കളയുന്നത് ബാറിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തുമ്പോള്‍ കുപ്പി കാലിയായിരുന്നു. കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും കുപ്പി പൊട്ടിക്കാത്ത നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് വക്താവ് അറിയിച്ചു.

1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്. വളരെ അപൂര്‍വമായ വോഡ്കയാണിത്. മൂന്ന് കിലോയോളം സ്വര്‍ണവും പ്ലാറ്റിനവും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കുപ്പിയുടെ കുപ്പിയുടെ അടപ്പ് വജ്രമാണ്. റസ്സോ ബാല്‍റ്റിക്ക് എന്നാണ് ഇതിന്റെ പേര്.

അതേസമയം കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും കഫേ 33 ഉടമ ബ്രിയാന്‍ ഇന്‍ബെര്‍ഗ് അറിയിച്ചു. കുപ്പിയില്‍ നിറച്ചിരുന്ന വോഡ്കയുടെ കൂടുതല്‍ ശേഖരം തന്റെ പക്കലുണ്ടെന്നും അത് ഉപയോഗിച്ച് കുപ്പി വീണ്ടും നിറയ്ക്കാനും പ്രദര്‍ശനത്തിന് വയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബ്രിയാന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളും വോഡ്കയും നിര്‍മ്മിക്കുന്ന റഷ്യയിലെ ലാത്വിയ ആസ്ഥാനമായ ഡാര്‍ട്ട്സ് ഫാക്ടറിയില്‍ നിന്ന് വായ്പയായാണ് ബ്രിയാന്‍ ഇന്‍ബര്‍ഗ് ഈ വോഡ്ക സ്വന്തമാക്കുന്നത്.

Loading...

More News