കടൽതീരത്ത് നിന്ന് 132 വർഷങ്ങൾ പഴക്കമുള്ള കുപ്പിയും അതിനുള്ളിൽ ഒരു സന്ദേശവും കണ്ടെത്തി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 7, 2018 at 1:47 pm

കടൽതീരത്ത് നിന്ന് 132 വർഷങ്ങൾ പഴക്കമുള്ള കുപ്പിയും അതിനുള്ളിൽ ഒരു സന്ദേശവും കണ്ടെത്തി

worlds-oldest-message-in-a-bottle-discovered-on-an-australian-beach

കാന്‍ബെറ: കഴിഞ്ഞ ദിവസം ലോകത്തിൽ വെച്ചേറ്റവും പഴക്കമുള്ളതെന്ന് കരുതുന്ന ഒരു സന്ദേശം കണ്ടുകിട്ടി. ഓസ്‌ട്രേലിയയുടെ പടിഞ്ഞാറന്‍ മേഖലയിലെ കടല്‍ത്തീരത്തു നിന്നാണ് 132 വർഷം പഴക്കമുള്ള ഒരു കുപ്പിയും അതിനുള്ളിൽ ഒരു സന്ദേശവും കണ്ടെത്തിയത്. ടോണിയ ഇല്‍മാന്‍ എന്ന സ്ത്രീക്ക് വളരെ യാദൃശ്ചികമായാണ് ഈ കുപ്പി കിട്ടിയത്. കടല്‍ത്തീരത്തുകൂടി നടക്കുന്നതിനിടെയാണ് കുപ്പി ടോണിയയുടെ ശ്രദ്ധയില്‍ പെട്ടത്. ഇവരുടെ മകൻറെ സുഹൃത്താണ് ആകര്‍ഷണീയമായ കുപ്പിയ്ക്കകത്ത് സന്ദേശം കണ്ടെത്തിയത്. ഈ സന്ദേശത്തിൽ 1882 ജൂണ്‍ 12 എന്ന തീയതിയും പൗള എന്ന കപ്പലിന്റെ പേരുമാണ് ഉണ്ടായിരുന്നത്. ജർമ്മൻ ഭാഷയിലായിരുന്നു ഇതെഴുതിയിരുന്നത്. കമ്പ്യൂട്ടറും ജിപിഎസ് ട്രാക്കറുമൊക്കെ വരുന്നതിന് മുമ്പ് കടലിന്റെ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപയോഗിച്ചിരുന്ന മാര്‍ഗമാണ് കടലാസ്സില്‍ സന്ദേശങ്ങള്‍ എഴുതി നിക്ഷേപിച്ച് തിരകളിലേക്ക് വലിച്ചെറിഞ്ഞിരുന്ന കുപ്പികള്‍.

അത്തരത്തിലൊരു സന്ദേശമാണ് ഇപ്പോൾ കണ്ടുകിട്ടിയത്. ഓസ്‌ട്രേലിയന്‍ മ്യൂസിയം അധികൃതരുടെ സഹായത്തോടെ നെതര്‍ലന്‍ഡിലും ജര്‍മ്മനിയിലും നടത്തിയ അന്വേഷണത്തില്‍ നിന്ന് ഈ സന്ദേശം എഴുതിയത് ജര്‍മ്മന്‍ നാവിക നിരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലില്‍ നിന്നാണെന്ന് മനസ്സിലായി. കപ്പലിനെക്കുറിച്ചുള്ള ചരിത്രരേഖകളില്‍ നിന്ന് ഇതെഴുതിയ ക്യാപ്റ്റന്റെ കയ്യക്ഷരവുമായി സന്ദേശം യോജിക്കുന്നതായി കണ്ടെത്തി. 1864നും 1933നുമിടയില്‍ കടല്‍ത്തിരകളുടെ ചലനവും കാലാവസ്ഥ വ്യതിയാനവും മനസ്സിലാക്കാനുള്ള പഠനത്തിന്റെ ഭാഗമായി ഇത്തരത്തില്‍ നിരവധി സന്ദേശങ്ങളാണ് കടലില്‍ നിക്ഷേപിച്ചത്. ഇതിൽ 662 എണ്ണം മാത്രമാണ് തിരികെ ലഭിച്ചിട്ടുള്ളത്.

Loading...

More News