wrong dead body sends to kerala

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 20, 2018 8:11 am

Menu

Published on July 13, 2018 at 5:25 pm

ഗൾഫിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറിപ്പോയി

wrong-dead-body-sends-to-kerala

അമ്പലവയൽ(വയനാട്​): അബുദാബിയിൽ വെച്ച് മരിച്ച വയനാട്​ ജില്ലയിലെ അമ്പലവയൽ സ്വദേശിയുടെ മൃതദേഹത്തിന് പകരമെത്തിയത് ചെന്നൈ സ്വദേശിയുടെ മൃതദേഹം. അമ്പലവയൽ തായ്​കൊല്ലി ഒതയോത്ത്​ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസ​​െൻറ മകൻ നിഥി​​െൻറ (30) മൃതദേഹത്തിന് പകരം, ഗൾഫിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹമാണ് ഇന്ന് ബന്ധുക്കൾക്ക് ലഭിച്ചത്. എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറുകയായിരുന്നു.

ഇന്ന്​ രാവിലെ കരിപ്പൂർ വിമാനത്താവളത്തി​െലത്തിയ മൃതദേഹം പിന്നീട്​ അമ്പലവയൽ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. തുടർന്നാണ്​​ ഗൾഫിൽ നിന്ന്​ മൃത​േദഹം മാറിയ വിവരം ലഭിക്കുന്നത്​.

നിഥി​​െൻറ മൃതദേഹം ബംഗളൂരു വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന്​ മൈസൂരുവിൽ കൊണ്ടുവരികയും ചെയ്യും. ചെന്നൈ സ്വദേശിയുടെ മൃതദേഹവും മൈസൂരുവിലെത്തിച്ച് പരസ്​പരം​ കൈമാറാനാണ്​ ഉദ്ദേശിക്കുന്നത്​.

Loading...

More News