എംഐ എ2 സ്മാര്‍ട്‌ഫോണിന് 2000 രൂപ വില ഇടിവ് xiaomi announced mi a2 price in india cut by 2000 rs

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 19, 2019 5:26 am

Menu

Published on March 11, 2019 at 3:30 pm

എംഐ എ2 സ്മാര്‍ട്‌ഫോണിന് 2000 രൂപ വില ഇടിവ്

xiaomi-announced-mi-a2-price-in-india-cut-by-2000-rs

എംഐ എ2 സ്മാര്‍ട്‌ഫോണിന് 2000 രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ച് കമ്പനി. ഇപ്പോള്‍ 11,999 രൂപയിലാണ് ഫോണിന്റെ വില തുടങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ വില 13,999 രൂപയിലേക്ക് കുറച്ചിരുന്നു.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 20 മെഗാപിക്‌സല്‍ റിയര്‍, ഫ്രണ്ട് ക്യാമറകളുണ്ട്. 3000 എംഎഎച്ചിന്റേതാണ് ബാറ്റ്‌റി. ക്വിക്ക് ചാര്‍ജ് സൗകര്യവും ഉണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് ആണ് ഫോണില്‍.

എംഐ എ2 സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം/ 64 ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വിലയാണ് 11,999 രൂപ. അതേസമയം ആറ് ജിബി റാം / 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ വിലയില്‍ മാറ്റം വന്നിട്ടില്ല. 15,999 രൂപ തന്നെയാണ് ഇപ്പോഴും. ആമസോണ്‍, എംഐ.കോം വെബ്‌സൈറ്റുകളില്‍ പുതിയ നിരക്കിലുള്ള വിലയില്‍ ഫോണ്‍ വാങ്ങാം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തിറക്കിയ ഫോണിന്റെ നാല് ജിബി റാം പതിപ്പിന് 16,999 രൂപയായിരുന്നു അന്ന് വില. ആറ് ജിബി പതിപ്പിനാകട്ടെ 19,999 രൂപയും. ഇതിന് ശേഷം നവംബറിലും പിന്നീട് ജനുവരിയിലും ഫോണിന്റെ വില കുറച്ചിരുന്നു. നാല് ജിബി, ആറ് ജിബി പതിപ്പുകളുടെ വിലയില്‍ അന്ന് മാറ്റം വന്നു.

Loading...

More News