എംഐ എ3 ഫോണ്‍ ഷാവോമി പുറത്തിറക്കി ; 48 എംപി ട്രിപ്പിള്‍ ക്യാമറ xiaomi india launched mi a3 smartphones launched

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2021 8:17 pm

Menu

Published on August 23, 2019 at 10:00 am

എംഐ എ3 ഫോണ്‍ ഷാവോമി പുറത്തിറക്കി ; 48 എംപി ട്രിപ്പിള്‍ ക്യാമറ

xiaomi-india-launched-mi-a3-smartphones-launched

ന്യൂഡല്‍ഹി: ഷാവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയിലേക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ കൂടി എത്തി. എംഐ എ2 സ്മാര്‍ട്‌ഫോണിന്റെ പിന്‍ഗാമിയായ എംഐ എ3 ഫോണ്‍ ഷാവോമി പുറത്തിറക്കി. 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമായാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

എംഐ എ പരമ്പരയുടെ തനത് രൂപകല്‍പനാ രീതിയില്‍ നിന്നും മാറി പുതുമകളുമായാണ് എംഐ എ3 എത്തിയിരിക്കുന്നത്. 12,999 രൂപയിലാണ് ഫോണിന് വില തുടങ്ങുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 4030 എംഎഎച്ച് ബാറ്ററി, 48 എംപി ട്രിപ്പിള്‍ ക്യാമറ, ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ തുടങ്ങിയവയും ഫോണിന്റെ സവിശേഷതകളാണ്. മറ്റ് എംഐ എ പരമ്പര സ്മാര്‍ട്‌ഫോണുകളേയും പോലെ ആന്‍ഡ്രോയിഡ് വണ്‍ ഓഎസ് ആണ് ഫോണില്‍ ആന്‍ഡ്രോയിഡ് 9.0 പൈ ആണ് ഇതിലുള്ളത്.

സോണിയുടെ 48 എംപി ഐഎംഎക്‌സ് 586 സെന്‍സറാണ് ട്രിപ്പിള്‍ റിയര്‍ ക്യാമറയിലെ പ്രധാന സെന്‍സര്‍, ഇത് കൂടാതെ എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സര്‍ എന്നിവയും ഫോണില്‍ നല്‍കിയിരിക്കുന്നു. പ്രത്യേകം നൈറ്റ് ഫോട്ടോഗ്രാഫി മോഡ് ഇതിന്റെ സവിശേഷതയാണ്.

ഒരു മികച്ച സെല്‍ഫി ക്യാമറ സ്മാര്‍ട്‌ഫോണ്‍ കൂടിയാണ് എംഐ എ3. 32 എംപി സെല്‍ഫി ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 1560 x 720 പിക്‌സല്‍ റസലൂഷനില്‍ 6.08 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലെഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. ഏഴാം തലമുറ ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ആണ് ഫോണിലുള്ളത്. മുന്‍ പതിപ്പിനേക്കാള്‍ 30 ശതമാനം കൃത്യതയില്‍ പ്രവര്‍ത്തിക്കാന്‍ ഇതിനാകുമെന്ന് ഷാവോമി പറഞ്ഞു.

മൂന്ന് വിധം കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമാണ് എംഐ എ3യ്ക്ക് നല്‍കിയിരിക്കുന്നത്. ഫോണിന്റെ ബാക്ക് പാനലിനും, ഡിസ്‌പ്ലേയ്ക്കും റിയര്‍ ക്യാമറ മോഡ്യൂളിനും കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം നല്‍കിയിരിക്കുന്നു. ഗ്രേ, നീല, വെള്ള നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. അബദ്ധത്തില്‍ വെ്ള്ളം ഫോണില്‍ വീണാല്‍ സംരക്ഷണം നല്‍കുന്നതിനായി പി2ഐ കവചവും ഫോണിനുണ്ട്.

നാല് ജിബി റാം/ 64 ജിബി സ്‌റ്റോറേജ്, ആറ് ജിബി റാം/ 128 ജിബി സ്റ്റോറേജ് പതിപ്പുകള്‍ ഫോണിനുണ്ടാവും 256 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം. ഹൈബ്രിഡ് സിംകാര്‍ഡ് സൗകര്യമാണ് ഫോണിലുള്ളത്. രണ്ട് സിംകാര്‍ഡുകളോ അല്ലെങ്കില്‍ ഒരു സിംകാര്‍ഡും ഒരു മെമ്മറി കാര്‍ഡും ഇതില്‍ ഉപയോഗിക്കാം. 4030 എംഎഎച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം നല്‍കിയിട്ടുണ്ട്.

Loading...

More News