64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുമായി ഷാവോമി xiaomi working on 64 megapixel camera phone

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2019 6:13 pm

Menu

Published on July 23, 2019 at 3:17 pm

64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുമായി ഷാവോമി

xiaomi-working-on-64-megapixel-camera-phone

ഇതുവരെ 48 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണുകളായിരുന്നു താരം. ഒടുവില്‍ അതിനേയും പിന്നിലാക്കി 64 മെഗാപിക്‌സല്‍ ക്യാമറയുമായി സ്മാര്‍ട്‌ഫോണുകളെത്തുന്നു. 48 മെഗാപിക്‌സല്‍ ക്യാമറ കയ്യിലൊതുങ്ങുന്ന വിലയിലേക്ക് അവതരിപ്പിച്ചത് ഷാവോമിയാണ്. ആ ഷാവോമി തന്നെയാണ് 64 മെഗാപിക്‌സല്‍ സ്മാര്‍ട്‌ഫോണ്‍ ക്യാമറയും അവതരിപ്പിക്കാനൊരുങ്ങുന്നത്.

സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്. 64 മെഗാപിക്‌സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ മേയില്‍ സാംസങ് അവതരിപ്പിച്ച ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂവണ്‍ സെന്‍സറാണ് ഷാവോമി പുതിയ ഫോണില്‍ ഉപയോഗിക്കുകയെന്ന് സൂചനയുണ്ട്.

ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്‌സല്‍ ക്യാമറയുമായി എംഐ മിക്‌സ് 4 എത്തുമെന്ന് ഷാവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. എന്നാല്‍ 64 എംപി സാംസങ് ജിഡബ്ല്യൂ വണ്‍ സെന്‍സറിനേക്കാള്‍ മികച്ച സെന്‍സറായിരിക്കും ഷാവോമിയിലുണ്ടാവുകയെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി.

ഈ ഫോണില്‍ അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്‌പ്ലേ ആയിരിക്കും എന്നും സ്‌ക്രീനിന് 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും പറയപ്പെടുന്നു. കൂടാതെ ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സിനായുള്ള ഐപി 68 സര്‍ട്ടിഫിക്കേഷനും ഫോണിനുണ്ടാവുമെന്നും വിവരമുണ്ട്.

ഓപ്പോയുടെ ഉപ-ബ്രാന്റായ റിയല്‍മിയും 64 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണിനായുള്ള ശ്രമത്തിലാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു പക്ഷെ ഇന്ത്യയില്‍ 64 എംപി ക്യാമറ ഫോണ്‍ ആദ്യമെത്തിക്കുക റിയല്‍മി ആയിരിക്കും.

Loading...

More News