ഇനിയില്ല യാഹൂ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2018 12:27 pm

Menu

Published on January 10, 2017 at 12:17 pm

ഇനിയില്ല യാഹൂ

yahoo-to-be-named-altaba-marissa-mayer-to-leave-board-after-verizon-dealgoogle

ന്യൂയോര്‍ക്ക്:  പ്രമുഖ ഇ-മെയില്‍ സേവന ദാതാക്കളായിരുന്ന യാഹൂ അല്‍ടെബ എന്ന് പേര് മാറുന്നു. യാഹൂവിനെ അമേരിക്കയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നായ വെറൈസണ്‍ കമ്മ്യൂണിക്കേഷന്‍സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് യാഹൂ മടങ്ങുന്നത്. ഒരുകാലത്ത് ഇന്റര്‍നെറ്റ് ലോകം അടക്കിഭരിച്ച കമ്പനിയാണ് ഇല്ലാതാകുന്നത്.

പേരുമാറുന്നതിനൊപ്പം നിലവിലെ സി.ഇ.ഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും. മരിസാ മേയറിനൊപ്പം മറ്റ് അഞ്ച് ഡയറക്ടേര്‍സും സ്ഥാനം ഒഴുയുമെന്നും യാഹൂ അറിയിച്ചു. ശേഷിക്കുന്ന ഡയറക്ടര്‍മാര്‍ അല്‍ടെബ എന്ന കമ്പനിക്കൊപ്പം ചേരും. എറിക് ബ്രാന്‍ഡ് പുതിയ കമ്പനിയുടെ ചെയര്‍മാനാകും.

യാഹൂവിന്റെ ഇന്റര്‍നെറ്റ് ബിസിനസ് (ഡിജിറ്റല്‍ പരസ്യം, മീഡിയ ആസ്തികള്‍, ഇമെയില്‍) 4.83 ബില്ല്യന്‍ ഡോളറിനാണ് (ഏതാണ്ട് 31900 കോടി രൂപ) വെറൈസണു വിറ്റത്.

നേരത്തെ ഇന്റര്‍നെറ്റ് മാസ് മീഡിയ കമ്പനിയായ ‘എ.ഒ.എല്ലി’നെ കഴിഞ്ഞ വര്‍ഷം 440 കോടി ഡോളര്‍ മുടക്കി വെറൈസണ്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഡിജിറ്റല്‍ അഡ്വര്‍ടൈസിങ്, മീഡിയ ബിസിനസുകള്‍ ശക്തിപ്പെടുത്താനാണ് യാഹൂവിനെ ഏറ്റെടുക്കുന്നതെന്ന് വെറൈസണ്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും പ്രോഡക്ട് ഇന്നവേഷന്‍ വിഭാഗം പ്രസിഡന്റുമായ മാര്‍നി വാല്‍ഡന്‍ പറഞ്ഞു.

യാഹൂവിന്റെ പ്രധാന ബിസിനസ് വിഭാഗങ്ങളായ ഇ-മെയില്‍, സെര്‍ച്ച് എന്‍ജിന്‍, മെസഞ്ചര്‍ തുടങ്ങിയവ ഇതോടെ വെറൈസണിന്റെ ഉടനസ്ഥതയിലാകും. യാഹൂവിന്റെ കൈവശമുള്ള പണവും ഏഷ്യന്‍ ഇടപാടുകളായ ആലിബാബ ഗ്രൂപ്പിലെ ഓഹരി, യാഹൂ ജപ്പാനിലെ ഓഹരി തുടങ്ങിയവയും കൈമാറുന്നില്ല.

യാഹൂവിന്റെ ഓഹരിയുടമകളുടെയും വിവിധ വിപണി നിയന്ത്രണ ഏജന്‍സികളുടെയും അംഗീകാരം ലഭിച്ചാല്‍ 2017 ആദ്യപാദത്തില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതുവരെ യാഹൂ സ്വതന്ത്രമായി പ്രവര്‍ത്തിക്കും.

1994ല്‍ സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളായ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍നെറ്റ് ലോകത്ത് ആദ്യകാലത്ത് വിപ്ലവം സൃഷ്ടിച്ച പ്രമുഖ കമ്പനികളിലൊന്നായ യാഹൂ സ്ഥാപിക്കുന്നത്.

സെര്‍ച്ച് എന്‍ജിന്‍, ഇ-മെയില്‍, വാര്‍ത്ത, ഷോപ്പിങ് അവസരങ്ങളൊക്കെ ലോകമെങ്ങുമുള്ള വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആദ്യമെത്തിച്ചത് യാഹൂ ആയിരുന്നു. എന്നാല്‍ പിന്നീട് ഗൂഗിളിന്റെ വരവോടെ തകര്‍ച്ച നേരിട്ട കമ്പനി പുതിയ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

Loading...

More News