ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ യേശുദാസ്

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2017 9:57 am

Menu

Published on January 11, 2017 at 11:46 am

ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ യേശുദാസ്

yesudas-against-mobile-phone-usage-inside-temple

കൊല്ലൂര്‍: ക്ഷേത്രങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ തുറന്നടിച്ച് ഗായകന്‍ യേശുദാസ്. കഴിഞ്ഞ ദിവസം തന്റെ പിറന്നാളിനോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയ്ക്കെത്തിയപ്പോഴാണ് യേശുദാസ് ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ക്യാമറയും കൊണ്ടായിരിക്കരുത് ക്ഷേത്രത്തിനകത്ത് കയറേണ്ടതെന്ന് പറഞ്ഞ അദ്ദേഹം നമ്മുടെ മനസ് അര്‍പ്പിക്കണം എന്ന ചിന്താഗതിയോടെ വേണം അകത്ത് കയറാനെന്നും അഭിപ്രായപ്പെട്ടു.

ആ സമയത്ത് ഫോണ്‍ ഉപയോഗിക്കരുത്. അത്യാവശ്യമായിട്ട് ഒരു കാര്യം ചെയ്യണമെന്ന് വച്ചാല്‍ അപ്പോഴും ക്യാമറയുമായി വന്നാല്‍ എന്തു ചെയ്യുമെന്നും യേശുദാസ് ചോദിച്ചു. നേരത്തെ, തൊട്ടുനിന്ന് സെല്‍ഫിയെടുക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘എണ്‍പതുകള്‍ക്കു മുമ്പ് ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ല. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ‘ ഇത് എന്റെ ഭാര്യ, മകള്‍’ എന്ന് പരിചയപ്പെടുത്തിയാല്‍ തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Loading...

More News