27 വര്‍ഷങ്ങള്‍ക്ക് ശേഷം കിണറിലെ ഗാനവുമായി അവർ ഒന്നിച്ചപ്പോൾ

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 19, 2018 9:28 am

Menu

Published on February 8, 2018 at 3:34 pm

27 വര്‍ഷങ്ങള്‍ക്ക് ശേഷം കിണറിലെ ഗാനവുമായി അവർ ഒന്നിച്ചപ്പോൾ

yesudas-and-sp-balasubramaniyam-together-after-27-years

കൊച്ചി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസും എസ് പി ബാലസുബ്രമണ്യവും ഒന്നിച്ചിരിക്കുകയാണ്. ഇവര്‍ ഒരുമിച്ച് ആലപിച്ച ‘കിണറിലെ’ അയ്യാ സാമാ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരിക്കുന്നു.

ബി കെ ഹരിനാരായണനും പളനി സ്വാമിയും ചേര്‍ന്ന് വരികള്‍ ഒരുക്കിയിരിക്കുന്ന പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. എം.എ.നിഷാദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥയും നിഷാദിന്റേത് തന്നെ. അന്‍വര്‍ അബ്ദുള്ളയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്ബ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‌സിന്റെ ബാനറില്‍ സജീവ് പി കെയും ആന്‍ സജീവും ചേര്‍ന്നാണ് .

ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക് 247. മലയാളത്തില്‍ കിണര്‍ എന്ന പേരിലെത്തുന്ന ചിത്രം തമിഴില്‍ കേണി എന്ന പേരിലായിരിക്കും റിലീസ് ചെയ്യുക.

Loading...

More News