ഒറ്റപ്പെടലിനെ നിസ്സാരമായി കാണരുത് ; മരണം തൊട്ടടുത്തുണ്ട്..!!

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 23, 2019 9:48 pm

Menu

Published on April 6, 2018 at 11:36 am

ഒറ്റപ്പെടലിനെ നിസ്സാരമായി കാണരുത് ; മരണം തൊട്ടടുത്തുണ്ട്..!!

you-can-die-of-loneliness-says-study

മനുഷ്യര്‍ക്ക്‌ എന്നും ഭയമുള്ള ഒരു കാര്യമാണ് ഒറ്റപ്പെടൽ . സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ തികച്ചു ഒറ്റപെട്ടു പോകുന്ന ഒരവസ്ഥയെ കുറിച്ചു ചിന്തിക്കാൻപോലും കഴിയാത്ത ഒരു അവസ്ഥയാണ് . തുടക്കത്തിൽ കാര്യമാക്കിയില്ലെങ്കിലും പിന്നീട് ഈ ഒറ്റപ്പെടല്‍ നിങ്ങളുടെ ജീവിതത്തെ പതുക്കെ ബാധിച്ചു തുടങ്ങും . ഇവിടെയാണ്‌ നിങ്ങളുടെ മനസ്സിന്റെ തളർച്ച ശരീരത്തെയും കീഴടക്കാന്‍ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ ഒറ്റപ്പെടലിനെ നിസ്സാരമായി കാണരുത്. കാരണം പഠനങ്ങളിൽ പറയുന്നത് ഒറ്റപ്പെടൽ ആദ്യം ആക്രമിക്കുന്നത് നിങ്ങളുടെ ഹൃദയത്തെയാണ്.

ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇത് കണ്ടെത്തിയത് . മാത്രമല്ല ഒറ്റപ്പെടല്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് മാരകരോഗങ്ങള്‍ മുതല്‍ പുകവലി, വിഷാദം എന്നിവയൊക്കെ അധിമായി ഉണ്ടാകാം എന്നും ഇവര്‍ പറയുന്നു. കൂടാതെ ഒറ്റപ്പെടലിന്റെ വേദന അനുഭവിച്ചു കഴിയുന്നവരില്‍ നേരത്തെയുള്ള മരണവും സംഭവിക്കാം. പ്രത്യേകിച്ച് ഇത്തരക്കാരിൽ ഹൃദ്രോഗസാധ്യത കൂടി ഉണ്ടെങ്കില്‍.

അതുകൊണ്ടുതന്നെ സമൂഹത്തില്‍ നിന്നും ഒറ്റപെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നവരെ ഒന്ന് ശ്രദ്ധിക്കണം എന്നും ഇവര്‍ക്കു വേണ്ട കരുതല്‍ നല്‍കണമെന്നും വിദഗ്ധര്‍ പറയുന്നു. സമൂഹവുമായി ബന്ധമില്ലാതെ ജീവിക്കുന്നവർക്ക് സ്ട്രോക്ക് സാധ്യതയും ഏറെയാണെന്നു പറയപ്പെടുന്നു. എന്നാൽ പുതിയ പഠനം വ്യക്തമാക്കുന്നത് ഹൃദ്രോഗമുള്ള 50 ശതമാനം ആളുകളും സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവിക്കുക വഴി മരണത്തെ മുന്നില്‍ കാണാനുള്ള സാധ്യതയുമുണ്ടെന്നാണ് .

Loading...

More News