ഈ പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ കല്ല്യാണക്കുറിയോ വിവാഹ സര്‍ട്ടിഫിക്കറ്റോ കാണിക്കണം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2019 10:48 pm

Menu

Published on March 7, 2018 at 7:32 pm

ഈ പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ കല്ല്യാണക്കുറിയോ വിവാഹ സര്‍ട്ടിഫിക്കറ്റോ കാണിക്കണം

you-must-need-marriage-certificate-to-enter-this-park

നമ്മുടെ നാട്ടില്‍ പാര്‍ക്കുകളില്‍ കുടുംബമായി പോയിരിക്കുന്നവരെയും മറ്റും കാണാനാകും. കുട്ടികള്‍ക്ക് കളിക്കാനും വീട്ടുകാര്‍ക്ക് ഒന്നിച്ചിരിക്കാനും മറ്റും ഏറെ സഹായകമാണ് പാര്‍ക്കുകള്‍. പലപ്പോഴും കാമുകീകാമുകന്മാര്‍ക്ക് ഒന്ന് ചെന്ന് വര്‍ത്തമാനം പറഞ്ഞിരിക്കാനും ഇത്തരം പാര്‍ക്കുകള്‍ തന്നെ ശരണം.

ഇത്തരം പാര്‍ക്കുകള്‍ നാടിന്റെ പലഭാഗങ്ങളിലും കാണാന്‍ സാധിക്കും. മനസിനെ ശാന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമാധാനമായി പോയി ഇരിക്കുവാനും പറ്റിയ സ്ഥലമാണ് പാര്‍ക്കുകള്‍.

കാലം പോയതോടെ, സമയക്കുറവും മറ്റും കൊണ്ട് കുട്ടികള്‍ പാര്‍ക്കിലെത്തുന്നതു കുറയുകയും പകരം ജോടികളായി എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വളരെ വിചിത്രമായ ഒരു നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു പാര്‍ക്ക്.

കോയമ്പത്തൂരിന് സമീപം സ്ഥിതി ചെയ്യുന്ന തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ബോട്ടാണിക്കല്‍ ഗാര്‍ഡനിലുള്ള പാര്‍ക്കില്‍ കയറാനാണ് കപ്പിളുകളായി എത്തുന്നവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ വിവാഹക്ഷണക്കത്തോ കാണിക്കേണ്ടത്.

സാധാരാണ എല്ലായിടങ്ങളിലും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ സാധിക്കുന്ന ആധാര്‍ കാര്‍ഡ് കൊടുക്കാമെന്നു പറഞ്ഞാലും കാര്യമില്ല. ജോടികളായി പ്രവേശിക്കണമെങ്കില്‍ ഇവിടെ വിവാഹ സര്‍ട്ടിഫിക്കറ്റ് തന്നെ കൊടുക്കേണ്ടി വരും.

കപ്പിളുകളായി എത്തുന്നവര്‍ മാന്യതയില്ലാതെ പെരുമാറുന്നുവെന്ന പരാതി പലതവണ ലഭിച്ചപ്പോഴാണ് പാര്‍ക്കിന്റെ നടത്തിപ്പുകാരായ യൂണിവേഴ്സിറ്റി അധികൃതര്‍ ഈ നടപടിക്ക് മുതിര്‍ന്നത്.

പരാതിയെ തുടര്‍ന്ന് ഇതിനുള്ളില്‍ പ്രവേശിക്കുന്നവരോട് തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പലകോണുകളില്‍ നിന്നും പരാതി ഉയര്‍ന്നപ്പോഴാണ് കപ്പിളുകളായി പ്രവേശിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന കാര്യം നടപ്പാക്കിയത്.

ധാരാളം കുട്ടികള്‍ പഠിക്കുന്ന ഈ ക്യാംപസിനടുത്തുള്ള പാര്‍ക്കില്‍ കപ്പിളുകളായി എത്തുന്നവര്‍ വഴിവിട്ട് പെരുമാറുന്നുവെന്ന് കുട്ടികളുടെ ഭാഗത്തു നിന്നും പരായി ഉയര്‍ന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കോളേജ് മാനേജ്മെന്റാണ് ഇത്തരം കര്‍ശനമായ നിയമം ഇവിടെ നടപ്പാക്കിയത്.

എന്തു കാരണമായാലും ഈ പാര്‍ക്കില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന കപ്പിളുകള്‍ ഇവിടെ വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നത് നിര്‍ബന്ധമാണ്. അതായത് നിയമപരമായി വിവാഹം ചെയ്തവര്‍ക്കു മാത്രമേ ഇവിടെ പ്രവേശിക്കാന്‍ അനുമതിയുള്ളു. ഒറ്റയ്ക്ക് വരുന്നവര്‍ക്ക് നിലവില്‍ പ്രവേശനത്തിന് വിലക്കുകള്‍ ഒന്നും ഇല്ല.

Loading...

More News