കിടക്ക പങ്കിടാതെ മലയാള സിനിമയില്‍ ഒരുനടിയും വിജയിച്ച ചരിത്രമില്ലെന്ന് സംവിധായകന്‍; ആരോപണവുമായി നടി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 20, 2018 12:37 am

Menu

Published on November 13, 2017 at 12:54 pm

കിടക്ക പങ്കിടാതെ മലയാള സിനിമയില്‍ ഒരുനടിയും വിജയിച്ച ചരിത്രമില്ലെന്ന് സംവിധായകന്‍; ആരോപണവുമായി നടി

young-actress-divya-unny-accuses-director-for-sexual-harassment

മലയാളത്തിലെ അവാര്‍ഡ് ജേതാവായ ഒരു സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ ഉണ്ണി. സിനിമയില്‍ വേഷം തരാമെന്ന പേരില്‍ ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്.

മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന് ഇയാള്‍ ഉപദേശിച്ചതായും ദിവ്യ ഉണ്ണി പറഞ്ഞു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ ഉണ്ണി രണ്ടുവര്‍ഷം മുന്‍പ് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താന്‍ ദിവ്യ തയ്യാറായില്ല.

അധികം സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലാത്ത മുംബൈ മലയാളിയായ ദിവ്യ രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ടിരുന്നു. മലയാളികളായ മാതാപിതാക്കള്‍ കഴിഞ്ഞ അന്‍പത് വര്‍ഷമായി മുംബൈയില്‍ ആണ് താമസം.

രണ്ടുവര്‍ഷം മുന്‍പ് കേരളത്തിലേക്ക് വിമാനം കയറുമ്പോള്‍ നടി ദിവ്യ ഉണ്ണിയുടെ മനസില്‍ നിറയെ സ്വപ്നങ്ങളായിരുന്നു. കൊച്ചിയില്‍ തന്നെ കാത്തിരിക്കുന്നത് പുരസ്‌കാരങ്ങളൊക്കെ വാരിക്കൂട്ടിയ ചലച്ചിത സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ ഒരു റോളിനെ കുറിച്ച് സംസാരിക്കാനായിരുന്നു ആ വരവ്.

കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് തനിക്ക് നല്ല പേടിയുണ്ടായിരുന്നു എന്ന് ദിവ്യ പറയുന്നു. എന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് അയാളെ കാണാന്‍ പോയത്.

രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ കേട്ടിരുന്നു. രാത്രി 9 മണിക്കാണെങ്കിലും, ശുപാര്‍ശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് ഭയം തോന്നിയില്ല. എന്നാല്‍ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാന്‍ അയാള്‍ ക്ഷണിച്ചപ്പോള്‍ താന്‍ ഞെട്ടിയെന്ന് ദിവ്യ പറയുന്നു. എന്നിട്ട് അയാള്‍ ഒരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെയോ, നിര്‍മ്മാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ലെന്ന്. സിനിമയില്‍ റോള്‍ കിട്ടാതെ ദിവ്യ പിറ്റേന്ന് തന്നെ മുംബൈയ്ക്ക് വിമാനം കയറി.

Loading...

More News