രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്നു

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2019 2:08 am

Menu

Published on February 5, 2018 at 4:04 pm

രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ അമ്മ തെരുവില്‍ മുലപ്പാല്‍ വില്‍ക്കുന്നു

young-mother-sells-her-breast-milk-on-sidewalk-to-raise-money-for-sick-daughter

ബെയ്ജിങ്: രോഗിയായ മകളുടെ ആശുപത്രി ബില്ലടയ്ക്കാന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ. ചൈനയിലാണു സംഭവം. ചൈനയിലെ ഷെന്‍ഴെന്‍ മേഖലയിലെ തെരുവില്‍നിന്ന് എടുത്തിട്ടുള്ള ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം.

ഈ ചിത്രം സഹിതം ചൈനീസ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വിവരം പ്രചരിച്ചതോടെ രാജ്യാന്തര മാധ്യമമായ ബിബിസി ഉള്‍പ്പെടെയുള്ളവ ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗ്വാങ്‌സിയില്‍നിന്നുള്ള താങ് ആണ് ഈ അമ്മയെന്നും സിച്ചുവാനില്‍നിന്നുള്ള മുപ്പത്തൊന്നുകാരനാണ് ഭര്‍ത്താവെന്നും പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്.

ഇരുപത്തിനാലുകാരിയായ അമ്മയ്ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങളാണ്. അതിലൊരു കുട്ടിയാണ് മാരകമായ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഈ കുട്ടിക്കുവേണ്ടിയാണ് മുലപ്പാല്‍ വിറ്റ പണം ഉപയോഗിക്കുന്നതെന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററിന്റെ ഏറ്റവും ഒടുവില്‍ കുഞ്ഞിന്റെ ചിത്രവും മെഡിക്കല്‍ രേഖകളും ദരിദ്രരാണെന്നു തെളിയിക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റും പതിപ്പിച്ചിട്ടുണ്ട്. ചൈനയിലെ സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ താഴെക്കിടയിലുള്ളവര്‍ക്ക് ഇന്നും അന്യമാണ്.

Loading...

More News