നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ?? ഓരോ ദിവസം കേരളത്തിൽ നിന്നും കാണാതാകുന്നത് 3 കുട്ടികൾ വീതം

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2018 2:02 am

Menu

Published on November 21, 2017 at 3:03 pm

നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ?? ഓരോ ദിവസം കേരളത്തിൽ നിന്നും കാണാതാകുന്നത് 3 കുട്ടികൾ വീതം

your-children-is-not-safe-anymore

രു ദിവസം വൈകിട്ട് നമ്മുടെ മകനോ മകളോ സ്‌കൂള്‍ വിട്ട് വീട്ടിലെത്താന്‍ വൈകിയാല്‍ അപ്പോള്‍ തുടങ്ങുമല്ലോ നമ്മുടെ ആധി. പെണ്‍കുട്ടിയാണെങ്കില്‍ ആധി ഇരട്ടിയാകും. എന്നാല്‍ കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും നെഞ്ചിടിപ്പ് ഒന്നുകൂടെ കൂട്ടാന്‍ പോകുന്ന സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.ദിവസേന കാണാതാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നു എന്ന ദുഖകരമായ കാര്യമാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം ഒരു ദിവസം മാത്രം കേരളത്തില്‍ നിന്നും മൂന്ന് കുട്ടികള്‍ കാണാതാകുന്നു. അതായത് ഒരു വര്‍ഷത്തില്‍ ആയിരത്തില്‍ മേലെ. നമ്മുടെ കുട്ടികളും ഈ കണക്കുകളില്‍ നിന്നും അകലെയല്ല.

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 719 കുട്ടികളെ കാണാതായി. ഇതില്‍ പൊലീസിന് കണ്ടെത്താനായത് 592 പേരെ മാത്രമാണ്. ബാക്കിയുള്ളവര്‍ എവിടെ. ഉത്തരമില്ല. പോലീസിന്റെ സകല അന്വേഷണങ്ങള്‍ക്കും ഏറെ അപ്പുറത്തേക്ക് എത്തപ്പെട്ടിട്ടുണ്ട് പലരും. അവയവം എടുത്ത് വില്‍ക്കാനായി, ബാലവേലയ്ക്കായി, ഭിക്ഷാടനത്തിനായി, ഓരോ കുട്ടികളെയും ഇവര്‍ കൊണ്ടുപോകുകയാണ്. ശാരീരികമായും ലൈംഗികമായും പീഡിപ്പിക്കാനും മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കാനുമായി കേരളത്തില്‍ നിന്നും കാണാതാവുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വര്‍ദ്ധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്.

നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2011 ല്‍ 956 കുട്ടികളെ കാണാതായപ്പോള്‍ 2015 ല്‍ എത്തിയപ്പോഴേക്കും എണ്ണവും കൂടി 1630ല്‍ എത്തി. ഇപ്പോഴിതാ ഈ വര്ഷം 719 വരെ എത്തി നില്‍ക്കുന്നു കണക്കുകകള്‍. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ മാത്രം കേരളത്തില്‍ നിന്നും കാണാതായത് 53 കുട്ടികളെയാണ്. ഇതരസംസ്ഥാനങ്ങളില്‍ ബാലവേല ചെയ്തും ഭിക്ഷാടന മാഫിയയുടെ പിടിയില്‍ അകപ്പെട്ട് ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായും ഒപ്പം ആണ്‍ പെണ്‍ വിത്യാസമില്ലാതെ ലൈംഗിക ചൂഷണങ്ങളുടെ ക്രൂരവിനോദങ്ങള്‍ക്ക് കൂടെ ഇരയായും ഓരോ പല കുട്ടികളും എവിടെയൊക്കെയോ ജീവിക്കുന്നു. ഇവരെ അംഗീകരിക്കാത്തവരെയും അനുസരിക്കാത്തവരെയും യാതൊരു ദയയുമില്ലാതെ വകവരുത്താനും ഇത്തരം മാഫിയകള്‍ക്ക് ഒരു മടിയുമില്ല.

നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ വാത്സല്യ, സ്‌മൈല്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി നിരവധി കുട്ടികളെ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുള്ളത് സന്തോഷകരമായ കാര്യമാണ്. എന്നാല്‍ ഏറെ സങ്കീര്‍ണ്ണമായ ഒരു വിഷയം എന്തെന്നുവെച്ചാല്‍ പണ്ടുകാലങ്ങളില്‍ കാണാതായ കുട്ടികളില്‍ നല്ലൊരു വിഭാഗത്തെയും കണ്ടെത്താന്‍ സാധിച്ചിരുന്നു എങ്കില്‍ ഇന്ന് നല്ലൊരു വിഭാഗം കുട്ടികളെ കണ്ടെത്താന്‍ സാധിക്കുന്നില്ല എന്നതാണ്. അത്രയും അകലങ്ങളിലേക്കാണ് അവര്‍ നമ്മുടെ കുട്ടികളെ കൊണ്ടുപോകുന്നത്. ഒരിക്കലും നമ്മുടെ കണ്ണില്‍ പെടാത്ത അത്രയും ദൂരത്തേക്ക്. പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയകളിലുമൊക്കെയായി കുട്ടികളെ കാണ്മാനില്ല എന്നൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന വികാരമാകില്ല നാളെ നമ്മുടെ പൊന്നോമനയായ മകനോ മകളോ കാണാതാകുമ്പോള്‍. അപ്പോള്‍ ഖേദിച്ചിട്ടു പക്ഷെ കാര്യവുമുണ്ടാവില്ല. പക്ഷെ പ്രത്യേകിച്ച് നമുക്ക് ഈ വിഷയത്തില്‍ ചെയ്യാനായി ഒന്നുമില്ല എങ്കിലും നമ്മുടെ കുട്ടികളുടെ ചുറ്റുപാടുകള്‍ കഴിവതും സുരക്ഷിതമാക്കാന്‍ ശ്രദ്ധിക്കുക. ജാഗ്രത പാലിക്കുക.

Loading...

More News