ഇഷ്ടനിറം പറയും നിങ്ങളുടെ ഭക്ഷണശീലത്തെപ്പറ്റി

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2018 1:04 am

Menu

Published on September 14, 2017 at 1:27 pm

ഇഷ്ടനിറം പറയും നിങ്ങളുടെ ഭക്ഷണശീലത്തെപ്പറ്റി

your-favourite-rainbow-colour-can-tell-about-your-food-habit

ഇഷ്ടനിറം നോക്കി ഭക്ഷണത്തിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് പറയാന്‍ സാധിക്കുമെന്നു പറഞ്ഞാല്‍ എത്ര പേര്‍ക്ക് വിശ്വസിക്കാനാകും. ഇഷ്ടനിറം നോക്കി ഓരോരുത്തരുടെ സ്വഭാവത്തെപ്പറ്റി പറയാന്‍ സാധിക്കുമെന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതുവെച്ച് ഒരാളുടെ ഭക്ഷണശീലത്തെ കുറിച്ച് പറയാന്‍ സാധിക്കുമെന്ന കാര്യം പലര്‍ക്കും സംശയമാകും.

എന്നാല്‍ ഇത് സാധ്യമാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. മഴവില്ലിലെ ഏഴ് നിറങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങളെല്ലാം നടക്കുന്നത്. ഓരോ നിറത്തെയും അടിസ്ഥാനമാക്കി അയാളുടെ ഭക്ഷണശീലത്തിലെ പ്രത്യേകതകള്‍ എന്തെല്ലാമെന്ന് നോക്കാം.

1. ചുവപ്പ്

ചുവപ്പ് നിറം ഇഷ്ടമുള്ളവര്‍ക്ക് ഭക്ഷണത്തേക്കാളുപരി മധുരപലഹാരങ്ങളോടും ഐസ്‌ക്രീമിനോടും ഒക്കെയായിരിക്കും കൂടുതല്‍ താല്‍പ്പര്യം. ഭക്ഷണം കഴിഞ്ഞാല്‍ നല്ല മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കും. എരിവാണെങ്കില്‍ ഏറ്റവും എരിവുള്ള ഭക്ഷണവും മധുരമാണെങ്കില്‍ ഏറ്റവും മധുരമുള്ള ഭക്ഷണവുമായിരിക്കും ഇവര്‍ക്ക് ഇഷ്ടം.

 

2. നീല

പുതിയ വിഭവങ്ങളും രുചികളും പരീക്ഷിക്കാന്‍ ഏറെ താല്‍പ്പര്യമുളളവരായിരിക്കും നീല നിറം ഇഷ്ടപ്പെടുന്നവര്‍. സ്വതവേ ഊര്‍ജസ്വലരായ ഇവര്‍ക്ക് പുതിയ രുചികള്‍ പരീക്ഷിക്കാനും പുതുമയുള്ള ഭക്ഷണം തേടി യാത്ര നടത്താനും ഇഷ്ടമായിരിക്കും. മാത്രമല്ല പുതിയ ആശയങ്ങളെ സ്വീകരിക്കാന്‍ മനസ് കാണിക്കുന്ന ഇവര്‍ കടുംപിടുത്തങ്ങള്‍ക്ക് മുതിരാറുമില്ല. ഇന്നത് മാത്രമേ കഴിക്കൂ എന്നു പറയാതെ എന്തുതരം ഭക്ഷണവും പരീക്ഷിക്കാന്‍ മനസുകാണിക്കുന്നവരായിരിക്കും നീല നിറത്തെ ഇഷ്ടപ്പെടുന്നവര്‍.

3. ഓറഞ്ച്

ആഘോഷിക്കാനും സന്തോഷത്തോടെയിരിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഓറഞ്ച് നിറത്തിനെ സ്‌നേഹിക്കുന്നവര്‍. കാരണം ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും നിറമായാണ് ഓറഞ്ച് അറിയപ്പെടുന്നത്. വിദേശ ഭക്ഷണങ്ങളെക്കാളും തനതായ നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതു മാത്രമല്ല എരിവുള്ള ഭക്ഷണത്തേക്കാളുപരി ഉപ്പിന്റെ അളവ് കൂടിയ ഭക്ഷണത്തോടായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം.

 

4. വയലറ്റ്

വയലറ്റ് നിറം ഇഷ്ടപ്പെടുന്നവര്‍ എന്തിനെക്കുറിച്ചും വളരെ ആഴത്തില്‍ ചിന്തിക്കുന്നവരും കൃത്യമായ കാഴ്ചപ്പാടുള്ളവരുമായിരിക്കും. ഇത്തരക്കാര്‍ ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകില്ല. ഇഷ്ടമുള്ളവ മാത്രം തിരഞ്ഞെടുത്ത് കഴിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. കാല്‍പനികവും കുലീനവുമായ സ്വഭാവസവിശേഷതയുടെ ഉടമകളായിരിക്കും പൊതുവെ വയലറ്റ് നിറത്തെ ഇഷ്ടപ്പെടുന്നവര്‍.

 

5. മഞ്ഞ

സ്വാഗതമരുളുന്ന നിറമാണ് മഞ്ഞ. അതുകൊണ്ടുതന്നെയാണ് മിക്ക ഭക്ഷ്യ ബ്രാന്‍ഡുകളും അവരുടെ ലോഗോകളിലും സൈന്‍ ബോര്‍ഡുകളിലുമൊക്കെ മഞ്ഞനിറത്തിന്റെ സ്വാധീനം ഉറപ്പാക്കുന്നത്. പെട്ടെന്ന് മറ്റുളളവയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മഞ്ഞ നിറത്തിന് സാധിക്കും. എപ്പോഴും സന്തോഷമായി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ പുറത്തുപോയി ഭക്ഷണം കഴിക്കാനും കൂട്ടുകാരുമൊത്ത് പാര്‍ട്ടി നടത്താനുമൊക്കെ ഇഷ്ടപ്പെടുന്നവരായിരിക്കും. നെയ്യും വെണ്ണയുമൊക്കെ വലിയ തോതില്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാനായിരിക്കും ഇത്തരക്കാര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം.

 

6. ഇന്‍ഡിഗോ

ഇന്‍ഡിഗോ ഇഷ്ടപ്പെടുന്നവര്‍ വ്യത്യസ്തമായ കാഴ്ചപ്പാടുള്ളവരായിരിക്കും. ഇത്തരക്കാര്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായ തരത്തില്‍ കാര്യങ്ങളെ നോക്കിക്കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവരില്‍ പ്രയോജനകരമായ രീതിയില്‍ ആറാം ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നതായും പഠനങ്ങള്‍ പറയുന്നു. തങ്ങള്‍ക്കു സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഇവര്‍ക്ക് മുന്‍കൂട്ടി പ്രവചിക്കാനാകുന്നതായും പഠനങ്ങളില്‍ പറയുന്നു. ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഇക്കൂട്ടര്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന ചേരുവകളൊക്കെ കൃത്യമായി മനസിലാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും.

7. പച്ച

പ്രകൃതിയുടെ നിറമാണ് പച്ച. അതുകൊണ്ടുതന്നെ ഈ നിറം ഇഷ്ടപ്പെടുന്നവര്‍ക്ക് പൊതുവെ പ്രകൃതിദത്തമായ ഭക്ഷണത്തോടായിരിക്കും താല്‍പ്പര്യം. പായ്ക്കറ്റ് ഭക്ഷണത്തോടും മാംസാഹാരത്തോടുമൊക്കെ ഇവര്‍ക്ക് താല്‍പര്യം കുറവായിരിക്കും. പുറത്തു പോയി ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍.

Loading...

More News