youtube incognito mode

Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2018 2:31 am

Menu

Published on July 11, 2018 at 2:25 pm

ഇനി മുതൽ യുട്യൂബിലും ‘ഇന്‍കൊഗ്നിറ്റോ’ മോഡ്

youtube-incognito-mode

ന്യൂയോര്‍ക്ക്: ലോകത്തിലെ തന്നെ ഏറ്റവും വലിയെ ഓൺലൈൻ വീഡിയോ പ്ലാറ്റഫോമായ യുട്യൂബ് ഇപ്പോൾ വലിയ ഒരു മാറ്റത്തിനൊരുങ്ങുകയാണ്. വീഡിയോ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിളിന്‍റെ യൂട്യൂബിന് മറ്റു പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും വലിയ വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു മാറ്റവുമായി യൂട്യൂബ് രംഗത്തെത്തുന്നത്.

കഴിഞ്ഞ മെയില്‍ തന്നെ 9 ടു 5 മാക് പുറത്തുവിട്ട വിവരപ്രകാരം യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഇന്‍കൊഗ്നിറ്റോ മോഡ് ഏര്‍പ്പെടുത്തുകയാണ്. ഇത് പ്രകാരം നിങ്ങളുടെ ആപ്പില്‍ ഈ മോഡില്‍ ഇട്ട് വീഡിയോ കണ്ടാല്‍ അത് ഒരിക്കലും ബ്രൗസിംഗ് ഹിസ്റ്ററിയില്‍ കാണില്ല. സ്വകാര്യമായി എന്തും കാണാം എന്നതാണ് ഇതിന്‍റെ ഗുണം.

ഇപ്പോള്‍ ഇതാ ഈ മോഡുള്ള ആപ്പിന്‍റെ സ്ക്രീന്‍ ഷോട്ടും ചില ടെക് സൈറ്റുകള്‍ പുറത്തുവിടുന്നു. ക്രോം പോലുള്ള ബ്രൗസറുകളില്‍ ഇപ്പോള്‍ തന്നെയുള്ള സംവിധാനമാണിത്. ഇന്‍കൊഗ്നിറ്റോ മോഡ് സുരക്ഷിതമായ ബ്രൗസിംഗിന് സഹായകരമാകും എന്നാണ് റിപ്പോര്‍ട്ട്.

Loading...

More News