Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 23, 2025 3:48 am

Menu

Published on September 3, 2013 at 1:58 pm

പത്തുവയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b5%e0%b4%af%e0%b4%b8%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%95%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4

കോട്ടയം :പത്ത് വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു. ഏറ്റുമാനൂര്‍ കൈപ്പുഴ നെടുംതൊടിയില്‍ ഷാജിയുടെ മകന്‍ രാഹുല്‍ (10) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുന്തോടിയില്‍ ഷാജി, ബിന്ദു ദമ്പതികളുടെ മകനാണ് മരിച്ച രാഹുല്‍ . സംഭവവുമായി ബന്ധപ്പെട്ട് ഷാജിയുടെ ബന്ധുവും അയല്‍വാസിയുമായ വിജയമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.കഴുത്തില്‍ കയര്‍ കുരുക്കിയായിരുന്നു കൊലപാതകം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.ഷാജി വിദേശത്താണ്. ബിന്ദുവുമായുള്ള വിവാഹ മോചനത്തിന് ശ്രമിക്കുകയാണ് ഷാജി ഇപ്പോള്‍ . ഷാജിയെ സഹായിക്കാന്‍ വേണ്ടിയാണ് രാഹുലിനെ കൊലപ്പെടുത്തിയതെന്ന് വിജയമ്മ പൊലീസിന് മൊഴി നല്കി. ഷാജിയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു രാഹുലിന്റെ താമസം.കൊലപാതകത്തിന് ശേഷം ഇവര്‍ തന്നെ ഏറ്റുമാനൂര്‍ പൊലീസിനെ വിളിച്ച് കുട്ടി മരിച്ചുകിടക്കുകയാണ് എന്നാ വിവരം അറിയിക്കുകയായിരുന്നു . ഷാജിയുടെ സഹോദരിയാണ് വിജയമ്മ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News