Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 17, 2024 4:41 am

Menu

Published on September 25, 2015 at 9:38 am

ഹജ്ജിനിടെ തിക്കും തിരക്കും; 717 മരണം

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d

മിന : ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 717 പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോർട്ട്.രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.സൗദി സമയം രാവിലെ 11 ഓടെയാണ് അപകടം. ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന ടെന്റിനടുത്തായാണ് അപകടം ഉണ്ടായത്.കല്ലേറുകര്‍മത്തിനിടെ ജംറ പാലത്തിലേക്കുള്ള റോഡിലുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്.അപകടത്തെക്കുറിച്ച് സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലേട്ട് പ്രഖ്യാപിച്ചു. വിവരങ്ങളറിയുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഹെല്‍പ്ലൈന്‍ നമ്പര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് വിളിക്കാനുള്ള നമ്പര്‍: 00966125458000, 00966125496000

Loading...

Leave a Reply

Your email address will not be published.

More News