Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സാത്‌നാ: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ചിത്രകൂട് കാമതനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രത്തില്‍ നടക്കുന്ന സോംവതി അമാവാസ്യാ എന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്.മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. കാമതനാഥ് ക്ഷേത്രത്തിലെ സോംവാതി അമാവാസി ചടങ്ങിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയിരുന്നത്. മലമുകളിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ കൈവരി തകര്‍ന്നാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസ്സാര പരിക്കുള്ളവര്‍ക്ക് 10,000 രൂപ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Leave a Reply