Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആഗ്ര: പരീക്ഷയ്ക്ക് പോകാന്‍ മടി കാണിച്ച മകളെ അച്ഛൻ ബൈക്കിന് പിന്നില്‍ കെട്ടിയിട്ട് സ്‌കൂളില്‍ എത്തിച്ചു.ആഗ്രയിലാണ് സംഭവം നടന്നത്.ഭഗവത് സിങ് എന്നയാളാണ് സ്വന്തം മകളോട് ഈ ക്രൂരത കാണിച്ചത്. പരീ ക്ഷാ ദിവസം എട്ടുവയസുകാരി സ്കൂളില്‍ പോകില്ലെന്ന് ശാഠ്യം പിടിച്ചതോടെയാണ് യുവാവ് മകളെ ബൈക്കിന് പിന്നില്‍ കെട്ടിവച്ച് സ്‌കൂളിലെത്തിച്ചത്. സംഭവത്തിന് സാക്ഷികളായ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയും വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത മഥുര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സിങ്. ഇയാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണുള്ളത്.
–
–
Leave a Reply