Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 2:09 am

Menu

Published on April 9, 2015 at 1:57 pm

ആം ആദ്മി ‘ലോഗോ’ തിരിച്ചുവേണമെന്ന ആവശ്യവുമായി ഡിസൈനര്‍ രംഗത്ത്

%e0%b4%86%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%ae%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%97%e0%b5%8b-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%b5%e0%b5%87

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ലോഗോ തിരിച്ചുവേണമെന്ന ആവശ്യവുമായി ഡിസൈനർ രംഗത്ത്.എഎപി ലോഗോ നിര്‍മ്മിച്ചെന്ന് അവകാശപ്പെടുന്ന സുനില്‍ ലാല്‍ എന്നയാളാണ് ലോഗോ തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സുനില്‍ അരവിന്ദ് കെജ്രിവാളിന് കത്തെഴുതി.പാര്‍ട്ടിയുടെ ലോഗോ ഡിസൈന്‍ ചെയ്തത് ഞാനാണ്. ഈ ലോഗോയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പോസ്റ്ററുകളിലും വെബ്‌സൈറ്റുകളിലും അടക്കം ഉപയോഗിച്ചുവരുന്നത്. ലോഗോയുടെ ബൗദ്ധിക സ്വത്തവകാശം ആം ആദ്മിക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിമുതല്‍ തന്റെ ലോഗോ ഉപയോഗിക്കരുതെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.ആം ആദ്മി പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് താന്‍ രാജിവെക്കുകയാണെന്നും പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുണ്ടായ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സുനിൽ കത്തില്‍ വിശദമാക്കി.ഗ്രൂപ്പ് തർക്കത്തിൽ അടിത്തറയിളകിയ ആം ആദ്മി പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കും അവകാശത്തര്‍ക്കങ്ങളും തുടരുകയാണ്.അരവിന്ദ് കേജരിവാളിന് സമ്മാനിച്ച കാര്‍ തിരികെയാവശ്യപ്പെട്ട് കുന്ദന്‍ശര്‍മയെന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയുടെ ചിഹ്നമായ ചൂലിന്‍മേല്‍ അവകാശമുന്നയിച്ച് ചിഹ്നം ഡിസൈന്‍ചെയ്ത സുനില്‍ ലാലും പാര്‍ട്ടിയെ സമീപിച്ചിരിക്കുന്നത്.

AAP-logo

 

 

Loading...

Leave a Reply

Your email address will not be published.

More News