Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:57 pm

Menu

Published on December 27, 2014 at 1:59 pm

ഒരു രൂപ നോട്ടുകൾ തിരിച്ചു വരുന്നു

1-paper-notes-to-make-a-comeback

ന്യൂഡല്‍ഹി:നീണ്ട കാലങ്ങള്‍ക്കു ശേഷം ഒരു രൂപയുടെ നോട്ടുകള്‍ വീണ്ടും വരുന്നു. ഒരു രൂപ നോട്ടുകൾ അച്ചടിക്കുന്നതിനായി കറൻസി ചട്ടങ്ങൾ പുതുക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. മുമ്പ് കണ്ടിട്ടുള്ള നീലനിറത്തില്‍ നിന്ന് മാറി ഒട്ടേറെ പുതുമകളുമായാണ് ഒരു രൂപ നോട്ടിന്റെ തിരിച്ചുവരവ്. പിങ്ക്-പച്ച നിറം ചേര്‍ന്നതാണ് പുതിയ നോട്ട്.1994 ലാണ് ഒരു രൂപയുടെ നോട്ട് അടിച്ചിറക്കുന്നത് സർക്കാർ നിർത്തലാക്കിയത്. സാധാരണ പോലെ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരിക്കും നോട്ടുകളിൽ ഒപ്പുവെയ്ക്കുന്നത്. ഗവൺമെന്‍റ് ഓഫ് ഇന്ത്യയ്ക്കൊപ്പം പുതിയ നോട്ടിൽ ഭാരത സർക്കാർ 2015 എന്നു കൂടി ഹിന്ദിയിൽ അച്ചടിക്കും.ജനുവരി ഒന്നു മുതൽ ഒരു രൂപയുടെ നോട്ടുകൾ അച്ചടിച്ച് തുടങ്ങും. എന്തായാലും നോട്ടുകൾ വീണ്ടും പുറത്തിറക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. എന്നാൽ നാണയങ്ങളുടെ ദൗര്‍ലഭ്യവും ചിലര്‍ നാണയങ്ങള്‍ ഉരുക്കി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടതാണ് വീണ്ടും നോട്ടുകളിലേക്ക് തിരച്ചു വരുന്നതെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published.

More News