Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ: ഐഎസ്‌ഐഎസ് ഭീകരരെ നേരിടാന്‍ പത്ത് അറബ് രാജ്യങ്ങള്‍ രംഗത്ത്. സൗദി അറേബ്യയ്‌ക്കൊപ്പം ഒമാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഐഎസ്‌ഐഎസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.നേരത്തെ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ ഐഎസ്‌ഐഎസ് ഭീകരരെ അടിച്ചമര്‍ത്തുമെന്നും അതിനായി യുഎസ് ഏതറ്റം വരെയും പോകുമെന്നും പറഞ്ഞിരുന്നു. യുഎസ് സിറിയയുടെ അതിര്‍ത്തിയില്‍ നടത്തുന്ന വ്യോമാക്രമണത്തിനെതിരെ നേരത്തെ റഷ്യ രംഗത്ത് വന്നിരുന്നു. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അനുമതിയില്ലാതെയാണ് യുഎസ് ഇത്തരം ഒരു പ്രവര്‍ത്തി നടത്തുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും അവര്‍ ആരോപിച്ചിരുന്നു. സിറിയന്‍ സര്‍ക്കാറുമായി ചേര്‍ന്ന് യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങളെ മാത്രമേ അംഗീകരിക്കു എന്ന നിലപാടാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്.അറബ് രാജ്യങ്ങള്‍ കുടി ഐഎസ് ഭീകരര്‍ക്കെതിരെ രംഗത്ത് എത്തിയതോടെ വിഷയത്തില്‍ യുഎസിന് കൂടുതല്‍ പിന്‍തുണ ലഭിച്ചിരിക്കുകയാണ്.ഐഎസ്‌ഐഎസ് ഭീകരരെ നേരിടുവാന്‍ പത്ത് അറബ് രാജ്യങ്ങള്‍ രംഗത്ത്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തുര്‍ക്കിയില്‍ അറബ് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.
Leave a Reply