Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:53 am

Menu

Published on February 28, 2014 at 5:26 pm

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം കൂട്ടി

10-da-hike-for-central-government-employees

ഡല്‍ഹി: കേന്ദ്രജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം കൂട്ടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതോടെ ഡിഎ 90 ശതമാനത്തില്‍നിന്ന് 100 ശതമാനമായി..പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാരിന്റെ നടപടി 50 ലക്ഷം ജീവനക്കാര്‍ക്കും 30 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇത് രണ്ടാം തവണയാണ് രണ്ടക്ക വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലായിരുന്നു 80 ശതമാനമായിരുന്ന ഡിഎ 90 ശതമാനമാക്കി നിശ്ചയിച്ചത്. 2013 ജുലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News