Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ ശസ്ത്രക്രിയക്കായി ഐസിയുവില്‍ പ്രവേശിപ്പിച്ച പത്തു ദിവസം പ്രായമുള്ള നവജാത ശിശു എലികളുടെ കടിയേറ്റു മരിച്ചു.ഗുണ്ടൂർ പട്ടണത്തിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.കഴിഞ്ഞ ആഗസ്റ്റ് 17നാണ് കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.കുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഗുണ്ടൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതിനായി ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വച്ചാണ് എലികളുടെ കടിയേറ്റതും കുഞ്ഞ് മരിക്കാനിടയായതും. പരാതി ലഭിച്ചതിനെ തുടർന്ന് എലികളെ പിടിക്കാൻ അധികൃതർ ഐ.സി.യുവിൽ എലിക്കെണികളും സ്ഥാപിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.എലികളുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്നാണ് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരായ മൂന്നു പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് 48 മണിക്കൂറിനകം സമര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
Leave a Reply