Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 9, 2026 5:47 pm

Menu

Published on September 30, 2015 at 1:21 pm

ലൈംഗിക ജീവിതത്തെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍

10-foods-that-kills-your-romance

നിങ്ങൾ കഴിക്കുന്ന ഏറെ രുചികരവും, പോഷകഗുണമേറിയതുമായ ഭക്ഷണങ്ങളിൽ ഏതെല്ലാം ലൈംഗിക ജീവിതത്തിന് ഹാനികരമാണ് എന്ന് ചിന്തിച്ചിട്ടുണ്ട്? അത്തരത്തില്‍ ദാമ്പത്യജീവിതത്തില്‍ വിപരീതഫലം സൃഷ്‌ടിച്ചേക്കാവുന്ന ചില ഭക്ഷണങ്ങളിതാ…

1. കൃത്രിമ മധുരം
ബേക്കറി ഭക്ഷണങ്ങളിലൊക്കെ വലിയ അളവില്‍ കൃത്രിമ മധുരം അടങ്ങിയിട്ടുണ്ടെന്ന് അറിയുക. ശരീരത്തിലെ ഹാപ്പി ഹോര്‍മോണായ സെറോടോണിനെ അപകടത്തിലാക്കുന്ന അസ്‌പാര്‍ടെം എന്ന ഘടകം കൃത്രിമ മധുരത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതു ഒരാളുടെ മൂഡ് നശിപ്പിക്കുകയും, ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യും.

2. വറുത്ത ചോളം
ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കുന്ന ചില ഘടകങ്ങള്‍ വറുത്ത ചോളത്തില്‍ അടങ്ങിയിട്ടുണ്ട്. വറുത്ത ചോളം അമിതമായി കഴിക്കുന്നത് കിടപ്പറയിലെ പരാജയത്തിലേക്കാകും നയിക്കുക.

3. പാല്‍ക്കട്ടി
കഴിക്കാന്‍ രുചിയുണ്ടെങ്കിലും ഇത് ലൈംഗിക ജീവിതത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ ഒന്നാണെന്ന് അറിയുക. വിപണിയില്‍ ലഭിക്കുന്ന പാല്‍ക്കട്ടി ഉള്‍പ്പടെയുള്ള ഡയറി ഉല്‍പന്നങ്ങള്‍ പ്രകൃതിദത്തമല്ലെന്ന് അറിയുക. കൃത്രിമ വസ്‌തുക്കള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഇതില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഈസ്‌ട്രജന്‍, ടെസ്റ്റോസ്റ്റീറോണ‍് തുടങ്ങിയ ഹോര്‍മോണുകളെ ഇത്തരം ഭക്ഷ്യവസ്‌തുക്കള്‍ സാരമായി ബാധിക്കും. ഇത് ലൈംഗികജീവിതത്തെ പരാജയത്തില്‍ എത്തിക്കും.

4. കോഫി
രാവിലെ ഒരു കപ്പ് കോഫി കുടിച്ചാല്‍ നല്ല ഉന്‍മേഷം കിട്ടും. എന്നാല്‍ ഇത് അധികമായാല്‍, സ്‌ട്രസ് ഹോര്‍മോണായ കോര്‍ടിസോളിന്റെ അളവ് കൂട്ടും. ഇത് ലൈംഗിക ജീവിതത്തില്‍ താളപ്പിഴകളുണ്ടാക്കും.

5. സോയാബിന്‍
ഏറെ ആരോഗ്യകരമായ ഭക്ഷണമാണ് സോയാബിന്‍. എന്നാല്‍ പുരുഷന്‍മാരില്‍ ലൈംഗികക്ഷമതയേകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും, വന്ധ്യത ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന ചില ഘടകങ്ങള്‍ സോയാബിനില്‍ അടങ്ങിയിട്ടുണ്ട്.

6. ശീതളപാനീയങ്ങള്‍
ശീതളപാനീയങ്ങള്‍ അമിതമായി കുടിച്ചാല്‍, അത് ഒരാളുടെ മൂഡിനെ ബാധിക്കും. കൂടാതെ അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, അതൊക്കെ ലൈംഗിക ജീവിതത്തില്‍ സാരമായി ബാധിക്കുകയും ചെയ്യും.

7. ച്യൂയിങ്ഗം
ഇടയ്‌ക്കിട ച്യൂയിങ്ഗം ചവയ്‌ക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഇത് നിങ്ങളുടെ ലൈംഗികജീവിതത്തിന് അത്ര നല്ലഫലമല്ല നല്‍കുന്നതെന്ന് അറിയുക. ച്യൂയിങ്ഗത്തിലെ മെന്തോള്‍ എന്ന ഘടകമാണ് പ്രതികൂലമായി ഭവിക്കുന്നത്.

8. ജങ്ക് ഫുഡ്
ഫ്രഞ്ച് ഫ്രൈ, ഹാംബര്‍ഗര്‍ തുടങ്ങിയ ഫൈഡ് ഭക്ഷണങ്ങള്‍, ലൈംഗിക ജീവിതത്തെ നശിപ്പിക്കുവയാണ്. ഇവയില്‍ അടങ്ങിയിട്ടുള്ള അമിത അളവിലുള്ള കൊഴുപ്പ് ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്‌ക്കും. ഇതുവഴി പുരുഷന്‍മാരിലെ ബീജോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുകയും, വന്ധ്യത, ലൈംഗിക അസംതൃപ്‌തി എന്നിവയ്‌ക്ക് കാരണമാകുന്നു.

9. മദ്യം
മദ്യപാനം ലൈംഗിക ജീവിതത്തിന് അത്ര നല്ലതല്ലെന്ന് ഇതിനോടകം നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ ഉല്‍പാദനത്തെ മദ്യം പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിന് കാരണം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News