Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 11:33 pm

Menu

Published on September 8, 2014 at 10:51 am

കൊളംബിയയില്‍ യാത്രാവിമാനം തകര്‍ന്ന് വീണ് പത്ത് മരണം

10-killed-when-plane-crashes-in-colombian-jungle

ബാഗോട്ട: കൊളംബിയയില്‍ ചെറുയാത്രാ വിമാനം തകർന്നു വീണ് പത്തുപേർ കൊല്ലപ്പെട്ടു. കൊളംബിയയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള വനത്തിലാണ് വിമാനം തകര്‍ന്നുവീണത്. അറാരകുവാരയില്‍ നിന്ന് ഫ്‌ളോറന്‍സിയയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അറാരകുവാരയില്‍ നിന്ന് യാത്ര ആരംഭിച്ച് ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ശനിയാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് മൂന്ന് മണിയോടെയാണ് വിമാനം തകർന്ന് വീണതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പെറുവിന്റെയും ബ്രസീലിന്റെ അതിർത്തിയിൽ ആമസോൺ കാടുകൾക്ക് സമീപം വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് രാജ്യത്തെ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റെ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News