Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 12:53 pm

Menu

Published on July 19, 2016 at 9:07 am

ബിഹാറിൽ മാവോയിസ്റ്റ് ആക്രമണം:പത്ത് ജവാന്മാര്‍ കൊല്ലപ്പെട്ടു

10-paramilitary-commandos-killed-in-blast-set-off-by-maoists-in-bihar

പട്‌ന: ബിഹാറിലെ ഗയയിലെ ചകര്‍ബന്ദ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ഇന്നലെ രാത്രി നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 10 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകളെ സേന വധിച്ചു. ഗയക്കും ഔറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം.
ചകര്‍ബന്തയിലെ ധുമാരി നലയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്നു ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ബോംബ് സ്ഫോടനം നടത്തിയശേഷം മാവോയിസ്റ്റ് സംഘം സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. ഇതോടെ സി.ആര്‍.പി.എഫ് ജവാന്മാരും തിരിച്ചുവെടിവെച്ചു. ആക്രമണ സ്ഥലത്തുനിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News