Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിവാഹം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റൊരു വ്യക്തി കടന്നുവരുന്ന രീതിയാണ്. തന്‍റെ സുഖത്തിലും ദുഖത്തിലും തുടര്‍ന്നും വേണ്ട വ്യക്തിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനാല്‍ വിവാഹത്തിന് മുന്‍പ് തമ്മില്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിക്കുന്നതിന് മുന്‍പ് പങ്കാളിയെക്കുറിച്ച് പരസ്പരം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…
1. മാതാപിതാക്കളെകുറിച്ച്
നമ്മുക്ക് നമ്മുടെ സ്വന്തം സ്ഥലം ആവശ്യമുണ്ടോ?
മാതാപിതാക്കളോടൊപ്പം താമസിക്കാനാണോ ഇഷ്ടം?
2. ലൈംഗിക ജീവിതം
ലൈഗിക ബന്ധത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തോക്കെയാണ്?
3. കുട്ടികളെക്കുറിച്ച്
നമ്മുക്ക് കുട്ടികള്‍ വേണോ?
നമ്മുക്ക് ഒരു കുട്ടിയെ ദത്ത് എടുത്താലോ?
4.അപ്രതീക്ഷിത ദുരന്തങ്ങള്‍
ശരീര അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതമാണോ, അത്തരത്തില്‍ സമ്മതപത്രം നല്‍കിയിട്ടുണ്ടോ?
ഞാന്‍ ഇല്ലെങ്കില്‍ നീ മറ്റൊരു ജീവിതം തേടുമോ?
5. സമ്പദ്യം
നമ്മുക്ക് ജീവിക്കാന്‍ എത്ര പണം വേണം?
എങ്ങനെ ബില്ലുകള്‍ അടയ്ക്കും, സമ്പദ്യമാര്‍ഗങ്ങള്‍ ഏതോക്കെ?
6. വാസസ്ഥലം
നാം എവിടെ ജീവിക്കും?
നമ്മുടെ വീട് എങ്ങനെ വേണം?
7.വിശ്വാസം, രാഷ്ട്രീയം
എന്താണ് രാഷ്ട്രീയമായ വിശ്വാസം?
നമ്മുടെ ആദര്‍ശങ്ങള്‍ രണ്ടാണെങ്കില്‍ അത് എവിടെ ഒന്നിക്കും?
8. കുട്ടികളുടെ വിശ്വാസം
കുട്ടികളെ ഏത് വിശ്വാസത്തില്‍ നാം വളര്‍ത്തണം
കുട്ടികളെ വിശ്വാസികളായി വളര്‍ത്തണോ?
9.കരിയര്‍
ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കരിയര്‍ വേണ്ടെന്ന് വയ്ക്കണോ?
തമ്മില്‍ എന്തോക്കെ വിട്ടുവീഴ്ച കരിയറില്‍ വരുത്തണം
10.ആരോഗ്യം
മുന്‍പ് രോഗങ്ങള്‍ വല്ലതും ഉണ്ടായിട്ടുണ്ടോ?
Leave a Reply