Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 8:16 pm

Menu

Published on August 29, 2014 at 3:51 pm

വൈദ്യുതി നിരക്ക് കുറയ്ക്കാൻ ചില മാർഗ്ഗങ്ങൾ !

10-ways-to-reduce-your-electricity-bill

സർക്കാർ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയുടെ ഉപയോഗത്തിൻറെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് പ്രതിമാസം 150 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്നവരാണ് കൂടുതലായുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരക്കാർ ശരാശരി 24 യൂണിറ്റെങ്കിലും ലാഭിച്ചാൽ വൈദ്യുതിയുടെ നിരക്ക് വർദ്ധനയിൽ നിന്ന് രക്ഷപ്പെടാവുന്നതാണ്. സാധാരണ ബൾബുകളുടെ ഉപയോഗം വൈദ്യതി വൻതോതിലാണ് വർദ്ധിപ്പിക്കുന്നത്. വീടുകളിൽ പ്രതിമാസം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കാൻ ചില മാർഗ്ഗങ്ങളുണ്ട്.അവ ശ്രദ്ധിച്ചാൽ വൈദ്യതി നിരക്ക് കുറയ്ക്കുവാനും, വൈദ്യുതി ലാഭിക്കാനും സാധിക്കും.

1. സീറോവാട്ട് ബൾബുകൾ ഉപയോഗിക്കുന്നത് വൈദ്യുതി നിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു. അതിനാൽ ഇത്തരം ബൾബുകൾ മാറ്റി 0.1 വാട്ടിൻറെ എൽ.ഇ.ഡി ഉപയോഗിക്കുക. ഇത് വഴി 2 മുതൽ 10 യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാവുന്നതാണ്.
2. പത്തു വർഷത്തിലധികം പഴക്കമുള്ള റഫ്രിജറേറ്ററുകൾ ഒഴിവാക്കി സ്റ്റോർ റേറ്റിങ്ങുള്ള പുതിയവ മാത്രം ഉപയോഗിക്കുക.ഇതു വഴി 30 യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാം.
3. വൈകീട്ട് 6.30 മുതൽ 10 വരെയുള്ള സമയമെങ്കിലും റഫ്രിജറേറ്ററുകൾ ഓഫാക്കിയിടുക. വൈദ്യുതി ലാഭം 3 യൂണിറ്റ് വരെ.
4.ഇൻവർട്ടറുകൾ ഒഴിവാക്കുക. പകരം സോളാർ ഉപയോഗിക്കുക.
5. മുറിയിൽ ആവശ്യമില്ലാതെ ഫാനും ലൈറ്റും ഇട്ടു വെയ്ക്കുന്നത് ഒഴിവാക്കുക.ഇത് വഴി എട്ട് യൂണിറ്റ് വരെ ലാഭിക്കാം. അത്യാവശ്യമല്ലാത്ത സമയങ്ങളിൽ ഫാനിൻറെ വേഗം കുറച്ചു വെയ്ക്കുക.
6.ദിവസവും ഇസ്തിരിപ്പെട്ടി ചൂടാക്കുന്നത് ഒഴിവാക്കി ആഴ്ചയിൽ ഒരിക്കൽ എല്ലാം ഇസ്തിരിയിട്ട് വെയ്ക്കുക.
7.കേരളത്തിലെ കാലാവസ്ഥയ്ക്ക് ആവശ്യമില്ലത്തതാണ് വാഷിംഗ് മെഷീനുകളിലെ ഹീറ്ററുകൾ. ഇവ ഉപയോഗിക്കാതിരിക്കുക.
8. വാട്ടർ ഹീറ്ററിൻറെ ഉപയോഗം കഴിഞ്ഞാലുടൻ തന്നെ അവ ഓഫ് ചെയ്യുക.
9.60 വാട്ടിൻറെ സാധാരണ ബൾബുകൾ 11 വാട്ടിൻറെ സി.എഫ്.എൽ ലാംപ് ഉപയോഗിക്കുക.
10. വർഷങ്ങൾ പഴക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

Loading...

Leave a Reply

Your email address will not be published.

More News