Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:59 am

Menu

Published on September 12, 2015 at 9:28 am

മക്കയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 107 മരണം ;മരിച്ചവരിൽ മലയാളിയും

107-dead-in-makkah-mosque-crane-collapse

മക്ക : മക്കയിലെ ഹറം പള്ളിയില്‍ ക്രെയിൻ തക‌ർന്ന് വീണ്  മലയാളി ഉള്‍പ്പെടെ 107 പേർ മരിച്ചു. 223 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഹറം പള്ളി വികസനത്തിനായി സ്ഥാപിച്ച ക്രെയില്‍ തകര്‍ന്നുവീണാണ് അപടകമുണ്ടായിരിക്കുന്നത്. വൈകുന്നേരത്തെ മഗ്രിബി നിസ്‌കാരത്തിന്റെ തൊട്ട്മുമ്പായിരുന്നു അപടകം.ശക്തമായ കാറ്റിലും മഴയിലുമാണ് ക്രെയില്‍ പൊട്ടിവീണത്.  മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്.ക്അബ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ആഴ്ച പ്രാർത്ഥനയുടെ ദിനമായ വെള്ളിയാഴ്ച വലിയ തിരക്കാണ് ഉണ്ടാകാറുള്ളത്. ഇതാണ് ദുരന്തത്തിന്രെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നാണ് കരുതുന്നത്. 2.2 മില്യൺ ആളുകളെ ഉൾക്കൊള്ളുക എന്ന ലക്ഷ്യത്തോടെ 4.3 മില്യൺ ചതുരശ്ര അടിയാക്കി പള്ളിയുടെ വിസ്തീർണ്ണം വർദ്ധിപ്പിക്കാനുള്ള ജോലികളാണ് നടന്നു കൊണ്ടിരുന്നത്. ഇതിനായി ചുറ്റുപാടും ക്രെയിനുകൾ ഉയർത്തിയിരുന്നു. ഇവയിൽ രണ്ടെണ്ണമാണ് തകർന്നു വീണത്.ഈ മാസം അവസാനം ഹജ്ജ് തീർത്ഥാടനം തുടങ്ങാനിരിക്കെയാണ് ലോകത്തെ നടുക്കിയ സംഭവം.അപകടത്തെ തുടര്‍ന്ന് മക്കയിലെ മുഴുവന്‍ ആശുപത്രികളിലും ആരോഗ്യ വകുപ്പ് എമര്‍ജന്‍സി പ്രഖ്യാപിച്ചു.ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്. വിശുദ്ധ കഅബയ്ക്ക് ചുറ്റും 88.2 ഏക്കറിലാണ് പള്ളി. വര്‍ഷം 70 ലക്ഷം തീര്‍ഥാടകര്‍ ഇവിടെയെത്തുന്നുവെന്നാണ് കണക്ക്.

Loading...

Leave a Reply

Your email address will not be published.

More News