Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:53 am

Menu

Published on January 25, 2014 at 9:59 am

പത്താം ക്ലാസ്സ് വിദ്യാർഥിയെ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തി

10th-standered-school-student-drinking-alcohol

പുനലൂര്‍ : മദ്യം അമിതമായി കുടിച്ചതിനെ തുടർന്ന് അവശനിലയിലായ  പത്താംക്ലാസ് വിദ്യാര്‍ഥിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്  സംഭവം നടന്നത്. രാവിലെ സ്ക്കൂളിലേക്കെന്ന്  പറഞ്ഞ്  വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ  സ്‌കൂളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള  പേപ്പര്‍മില്ലിന് സമീപം കല്ലടയാറ്റിലെ തടയണയുടെ കരയില്‍ പാറപ്പുറത്ത് അവശനായി കിടക്കുന്നനിലയില്‍ സമീപവാസികളാണ് കണ്ടത്. സ്‌കൂളിലെ മറ്റ് വിദ്യാർഥികൾ സ്കൂളിൽ വിവരമരിയിച്ചതിനെ തുടർന്ന് ആധ്യാപകരാണ്  കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്.  കുട്ടി  ഇപ്പോൾ ഡോക്ടർമാരുടെ  നിരീക്ഷണത്തിലാണ്. സ്കൂളിൽ പോകാതെ  തടയണയിലെത്തിയ കുട്ടി കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുകയായിരുന്നെന്ന് കണ്ടവർ പറയുന്നു. പുനലൂര്‍ പട്ടണത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിയാണിത്‌. സ്‌കൂള്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News