Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:03 am

Menu

Published on November 29, 2016 at 8:30 am

ഒഹിയോ സര്‍വകലാശാലയില്‍ ആക്രമണം:11 പേര്‍ക്ക് പരിക്ക്

11-injured-suspect-dead-after-attack-on-ohio-state-university-campus

ഒഹിയോ: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ ഉണ്ടായ ആക്രമണത്തിൽ  11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം തിങ്കളാഴ്ച 10 മണിക്കാണ് സംഭവം.

11-injured-suspect-dead-after-attack-on-ohio-state-university-campus

സര്‍വ്വകലാശാലയുടെ സയന്‍സ്,എഞ്ചിനീയറിംഗ് ബ്ലോക്കുകള്‍ക്കടുത്തുള്ള റോഡിലെ നടപ്പാതയിലേക്ക് കാറുമായെത്തിയ അക്രമി കാല്‍നടയാത്രക്കാര്‍ക്ക്  മേല്‍ വാഹനം ഓടിച്ചുകയറ്റുകയും തുടര്‍ന്ന് പുറത്തിറങ്ങി ആളുകളെ കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സമീപത്തുണ്ടായിരുന്നു ഒരു പൊലീസുകാരന്‍ ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു.വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടും.

11-injured-suspect-dead-after-attack-on-ohio-state-university-campus

2007 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ സൊമാലിയ സ്വദേശി 18കാരനായ അബ്‍ദുള്‍ അലി അര്‍ത്താന്‍ ആണ് ആക്രമണം നടത്തിയത്.  ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് ഡ്രൈവര്‍ മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണത്തിനായി ആ സമയം അവിടെ ഒരു പൊലീസുകാരന്‍ ഉണ്ടായിരുന്നു. ആര്‍ട്ടനെ ഉടന്‍ തന്നെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.

11-injured-suspect-dead-after-attack-on-ohio-state-university-campus

കൊളംബസിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് ഇയാളെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമിയുടെ ഉദ്ദേശം എന്തായിരുന്നു എന്നത് ഇനിയും വ്യക്തമായിട്ടില്ല. തീവ്രവാദ സംഘടനകളുമായി ആക്രമണത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്റ്റേറ്റ് പൊലീസിനൊപ്പം എഫ്ബിഐയും അന്വേഷണമാരംഭിച്ചു.

Loading...

Leave a Reply

Your email address will not be published.

More News