Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അമ്മമാർ വെച്ചുണ്ടാക്കുന്നതെന്തും കഴിച്ചു വിശപ്പടക്കുന്ന പണ്ടത്തെ കുട്ടികളുടെ കാലം കഴിഞ്ഞു.സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം കിട്ടിയില്ലെങ്കിൽ വേണമെങ്കിൽ അച്ഛനെയും അമ്മയേയും വരെ പുറത്താക്കാനും അവർ തയ്യാറാണ്. ഇത്തരത്തിൽ പീസ ഉണ്ടാക്കാതിരുന്ന ദേഷ്യത്തിന് അമ്മയ്ക്കും അച്ഛനും മുന്നിൽ വാതിൽ കൊട്ടിയടച്ചിരിക്കുകയാണ് ഓസ്ട്രേലിയയിൽ ദമ്പതികളുടെ ഓമന പുത്രൻ . പീസ ഉണ്ടാക്കുന്നതിനു പകരം പാസ്ത നൽകിയ ദേഷ്യത്തിനാണ് അമ്മയും അച്ഛനും വീടിനു വെളിയിലിറങ്ങിയ തക്കം നോക്കി പതിനൊന്നുകാരനായ മകൻ അകത്തുനിന്നും വാതിൽ പൂട്ടിയത്. തിരിച്ചെത്തിയ മാതാപിതാക്കൾ വാതിൽ തുറക്കാൻ കേണപേക്ഷിച്ചെങ്കിലും മകൻ കുലുങ്ങിയില്ല. ഒടുവിൽ രക്ഷയില്ലെന്നു കണ്ടതോടെ പോലീസിനെ അറിയിച്ചാണ് വീട്ടുകാർ വിഷയത്തിൽ പരിഹാരം കണ്ടത്. ബാൽക്കണി വാതിൽ വഴി കുട്ടിയുമായി രമ്യമായി സംസാരിച്ചാണ് പോലീസ് ഒരുവിധേന വാതിൽ തുറന്നത്. ഇനി മക്കൾക്കിഷ്ടപ്പെട്ട ആഹാരം നൽകാതിരിക്കുന്ന മാതാപിതാക്കൾ ഒന്നു കരുതിയിരിക്കുന്നതാകും നല്ലത്.
Leave a Reply