Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:00 am

Menu

Published on July 31, 2014 at 10:22 am

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം:12 മരണം

12-dead-in-cloudburst-in-uttarakhand

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന്‌ 12 പേര്‍ മരിച്ചു..മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പെസരി ഗ്രാമത്തിലെ എട്ടോളം വീടുകള്‍ ഒലിച്ചുപോയി.ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് മേഘവിസ്‌ഫോടനമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടുമുതല്‍ പ്രദേശത്ത് മഴപെയ്യുകയാണ്. ഇന്നു പുലര്‍ച്ചയോടെ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പേമാരി പെയ്യുകയായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെയും സഹായം തേടിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്തേക്കുള്ള വാര്‍ത്താവിനിമയസംവിധാനങ്ങളും വൈദ്യുതിയും നിലച്ചതും രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചുചെറിയ പ്രദേശത്ത് വളരെ പെട്ടെന്ന് വലിയ തോതില്‍ മഴ പെയ്യുന്നതിനെയാണ് മേഘവിസ്‌ഫോടനം എന്ന് പറയുന്നത്. മേഘവിസ്‌ഫോടനസമയത്ത് മിനുറ്റുകള്‍ക്കുള്ളില്‍ 20 മില്ലീമീറ്ററിലേറെ മഴ ലഭിക്കും. വളരെ കുറച്ചു സമയം മാത്രമേ നീണ്ടു നില്‍ക്കൂ എങ്കിലും വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും മേഘവിസ്‌ഫോടനങ്ങള്‍ കാരണമാകാറുണ്ട്.കഴിഞ്ഞവര്‍ഷവും ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം സംഭവിച്ച്‌ കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. 5700 പേര്‍ക്കായിരുന്നു അന്ന് ജീവന്‍ നഷ്ടമായത്. പൂനെയില്‍ കഴിഞ്ഞദിവസം കനത്തമഴയില്‍ മണ്ണിടിഞ്ഞ്‌ 17 പേര്‍ മരണമടഞ്ഞ വാര്‍ത്തകള്‍ പുറത്ത്‌ വന്നതിന്‌ തൊട്ടു പിന്നാലെയാണ്‌ അടുത്ത ദുരന്തവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33