Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:43 pm

Menu

Published on October 1, 2014 at 10:09 am

ഉത്തർപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 12 മരണം

12-die-in-train-accident-in-uttar-pradesh

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. ഗൊരഖ്പൂരിലേക്ക് വരികയായിരുന്ന കൃഷക് എക്‌സ്പ്രസും ഗൊരഖ്പൂരില്‍ നിന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ട ബറൂണി എക്‌സ്പ്രസും തമ്മില്‍ ചൊവ്വാഴ്ച രാത്രി 10.45 ഓടെ ഗൊരഖ്പൂര്‍ കാന്ത് സ്റ്റേഷനില്‍ വച്ച് കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബറൗണി എക്‌സ്പ്രസിന്റെ മൂന്നു കോച്ചുകള്‍ പാളംതെറ്റി മറിഞ്ഞു. സിഗ്‌നല്‍ തകരാറാണ് അപകടകാരണമെന്നാണ് സൂചന. കൃഷക് എക്‌സ്പ്രസിന്റെ ഡ്രൈവറേയും അസിസ്റ്റന്റ് ഡ്രൈവറേയും റെയില്‍വെ സസ്‌പെന്‍ഡ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതവും പരിക്കേറ്റവർക്ക് 25,000 രൂപ വീതവും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. അപകടത്തെ തുടര്‍ന്ന് ഗൊരഖ്പൂര്‍ – വരാണസി പാതയിലെ ഗതാഗതം തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News